പാലിയേറ്റിവ് കെയറിന് മെഡിക്കല്‍ കിറ്റ് നല്‍കി തുരുത്തി ശാഖാ യൂത്ത് ലീഗ്

തുരുത്തി: വാര്‍ധക്യ സഹചമായ രോഗങ്ങളാലും മറ്റു രോഗങ്ങളാലും കിടപ്പിലായി ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്രയമായി മാറുന്ന കാസര്‍കോട് മണ്ഡലം പൂക്കോയ തങ്ങള്‍ ഹോസ്പിസ് ആന്റ് പാലിയേറ്റിവ് കെയറിലേക്ക് മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മിറ്റിയുടെ റമദാന്‍ റിലീഫിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ കിറ്റ് നല്‍കി. തുരുത്തി ശാഖ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ പി.ടി.എച്ച് കാസര്‍കോട് മണ്ഡലം […]

തുരുത്തി: വാര്‍ധക്യ സഹചമായ രോഗങ്ങളാലും മറ്റു രോഗങ്ങളാലും കിടപ്പിലായി ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്രയമായി മാറുന്ന കാസര്‍കോട് മണ്ഡലം പൂക്കോയ തങ്ങള്‍ ഹോസ്പിസ് ആന്റ് പാലിയേറ്റിവ് കെയറിലേക്ക് മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മിറ്റിയുടെ റമദാന്‍ റിലീഫിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ കിറ്റ് നല്‍കി. തുരുത്തി ശാഖ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ പി.ടി.എച്ച് കാസര്‍കോട് മണ്ഡലം ചെയര്‍മാന്‍ പി.എ മുനീര്‍ ഹാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
നവാസ് ആനബാഗിലു അധ്യക്ഷത വഹിച്ചു, പി.ടി.എച്ച് മണ്ഡലം കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി, അഷ്റഫ് ടി.കെ, ടി.എച്ച് മുഹമ്മദ് ഹാജി, അഷ്ഫാഖ് അബൂബക്കര്‍, ടി.എ.എം ഷാഫി, ബി.എസ് സൈനുദ്ദീന്‍, സലീം ഗാലക്‌സി, എ.എന്‍ അബ്ദുല്‍ റഹിമന്‍ ഹാജി, അഷ്റഫ് ഓതുന്നപ്പുരം, ടി.എ മുഹമ്മദ് ഹാജി, സൈനുദ്ദീന്‍ ടി.എസ്, ഹനീഫ് എ.എന്‍, സബീര്‍ തുരുത്തി, ശരീഫ് എം.എസ്, ഷഫീഖ് കെ.കെ.പി, അബൂബക്കര്‍ മെഡിക്കല്‍, ഉനൈസ് അഹ്മദ്, ഹാരിസ് പുഴയരികത്ത്, റഹീം അബൂബക്കര്‍, ഗഫൂര്‍ തുരുത്തി, ജാസിര്‍ ടി.എസ്, റിയാസ് ടി.എസ്, ഹബീബ് എ.എച്ച്, ജസീല്‍ ടി.എം, റഷീദ് ഗ്രീന്‍, ടി.യു. സുലൈമാന്‍ ഹാജി, അബ്ദുല്‍ റഹിമാന്‍ പുഴയരികത്ത്, മുഹമ്മദ് സ്റ്റാര്‍നെറ്റ്, അബ്ദുല്‍ ഖാദര്‍, സൈനുദ്ധീന്‍ ആലൂര്‍, ഖലീല്‍ അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it