തുളുനാട് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ പതിനെട്ടാം വാര്‍ഷികവും അവാര്‍ഡ് വിതരണവും കാഞ്ഞങ്ങാട് പി. സ്മാരകമന്ദിരത്തില്‍ നടന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് പി. സജിത്കുമാര്‍, ടി.കെ പ്രഭാകരകുമാര്‍ എന്നിവര്‍ എം. രാജഗോപാലനില്‍ നിന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ-സാഹിത്യ അവാര്‍ഡുകളുടെ വിതരണവും നടന്നു. അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എന്‍. ഗംഗാധരന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, റീജാജോസ്, ഡോ. സി. ബാലന്‍, ടി.കെ.ഡി മുഴപ്പിലങ്ങാട്, വി.വി […]

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ പതിനെട്ടാം വാര്‍ഷികവും അവാര്‍ഡ് വിതരണവും കാഞ്ഞങ്ങാട് പി. സ്മാരകമന്ദിരത്തില്‍ നടന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് പി. സജിത്കുമാര്‍, ടി.കെ പ്രഭാകരകുമാര്‍ എന്നിവര്‍ എം. രാജഗോപാലനില്‍ നിന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ-സാഹിത്യ അവാര്‍ഡുകളുടെ വിതരണവും നടന്നു. അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എന്‍. ഗംഗാധരന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, റീജാജോസ്, ഡോ. സി. ബാലന്‍, ടി.കെ.ഡി മുഴപ്പിലങ്ങാട്, വി.വി പ്രഭാകരന്‍, ടി.കെ സുധാകരന്‍, എം.വി രാഘവന്‍, കെ.കെ നായര്‍, ടി.കെ നാരായണന്‍, കുമാരന്‍ നാലപ്പാടം സംസാരിച്ചു. കെ.വി സുരേഷ്‌കുമാര്‍ സ്വാഗതവും എസ്.എ.എസ് നമ്പൂതിരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it