തലമുറകളിലൂടെ യേനപ്പോയ...
യേനപ്പോയ മൊയ്തീന്‍ കുഞ്ഞുസാഹിബ് കാസര്‍കോടന്‍ ഓര്‍മ്മകളില്‍ എന്നും സജീവമാണ്. ജീവിതത്തോട് നിരന്തരം പടവെട്ടിയാണ് ആ കുടുംബം സാമ്പത്തിക സ്ഥിതി നേടിയത്. ഡോ. ഹബീബ് ജാമാതാവായി വന്നതോടെയാണ് യേനപ്പോയ കുടുംബം പൊതു ഇടങ്ങളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഹബീബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആതുരാലയത്തിന്റെ ഉദ്ഘാടനത്തിന് ചന്ദ്രിക, ലീഗ് ടൈംസ് മലയാളം പത്രങ്ങളില്‍ പ്രത്യേക സപ്ലിമെന്റുണ്ടായിരുന്നു. കെ.എം. അഹ്‌മദിനാണ് ഓര്‍ഡര്‍ ലഭിച്ചതെങ്കിലും അഹ്‌മദ് എന്റെ ചുമതലയില്‍ വിട്ടു ഒഴിഞ്ഞ് മാറി. അന്തരിച്ച നാടക പ്രതിഭ വാസുപ്രദീപ് കോഴിക്കോട് പ്രദീപ് ആര്‍ട്‌സ് നടത്തുന്ന […]
യേനപ്പോയ മൊയ്തീന്‍ കുഞ്ഞുസാഹിബ് കാസര്‍കോടന്‍ ഓര്‍മ്മകളില്‍ എന്നും സജീവമാണ്. ജീവിതത്തോട് നിരന്തരം പടവെട്ടിയാണ് ആ കുടുംബം സാമ്പത്തിക സ്ഥിതി നേടിയത്. ഡോ. ഹബീബ് ജാമാതാവായി വന്നതോടെയാണ് യേനപ്പോയ കുടുംബം പൊതു ഇടങ്ങളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഹബീബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആതുരാലയത്തിന്റെ ഉദ്ഘാടനത്തിന് ചന്ദ്രിക, ലീഗ് ടൈംസ് മലയാളം പത്രങ്ങളില്‍ പ്രത്യേക സപ്ലിമെന്റുണ്ടായിരുന്നു. കെ.എം. അഹ്‌മദിനാണ് ഓര്‍ഡര്‍ ലഭിച്ചതെങ്കിലും അഹ്‌മദ് എന്റെ ചുമതലയില്‍ വിട്ടു ഒഴിഞ്ഞ് മാറി. അന്തരിച്ച നാടക പ്രതിഭ വാസുപ്രദീപ് കോഴിക്കോട് പ്രദീപ് ആര്‍ട്‌സ് നടത്തുന്ന […]
യേനപ്പോയ മൊയ്തീന്‍ കുഞ്ഞുസാഹിബ് കാസര്‍കോടന്‍ ഓര്‍മ്മകളില്‍ എന്നും സജീവമാണ്. ജീവിതത്തോട് നിരന്തരം പടവെട്ടിയാണ് ആ കുടുംബം സാമ്പത്തിക സ്ഥിതി നേടിയത്. ഡോ. ഹബീബ് ജാമാതാവായി വന്നതോടെയാണ് യേനപ്പോയ കുടുംബം പൊതു ഇടങ്ങളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഹബീബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആതുരാലയത്തിന്റെ ഉദ്ഘാടനത്തിന് ചന്ദ്രിക, ലീഗ് ടൈംസ് മലയാളം പത്രങ്ങളില്‍ പ്രത്യേക സപ്ലിമെന്റുണ്ടായിരുന്നു. കെ.എം. അഹ്‌മദിനാണ് ഓര്‍ഡര്‍ ലഭിച്ചതെങ്കിലും അഹ്‌മദ് എന്റെ ചുമതലയില്‍ വിട്ടു ഒഴിഞ്ഞ് മാറി. അന്തരിച്ച നാടക പ്രതിഭ വാസുപ്രദീപ് കോഴിക്കോട് പ്രദീപ് ആര്‍ട്‌സ് നടത്തുന്ന കാലം. മംഗലാപുരം യേനപോയ തറവാടു വീട്ടില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കും സാമ്പത്തിക പ്രശ്‌നം സംസാരിക്കുന്നതിനും ചെന്നപ്പോള്‍ മൊയ്തീന്‍ കുഞ്ഞ് സാഹിബിനെ കണ്ടു. വെറ്റിലമുറുക്കി അയവിറക്കിയിരുന്ന അദ്ദേഹം 'ആരാ' എന്നന്വേഷിച്ചതിനപ്പുറം ഒന്നും സംസാരിച്ചില്ല എന്നാണോര്‍മ്മ. യേനപ്പോയ എന്നു കേള്‍ക്കുമ്പോള്‍ മനസിലുദിക്കുന്ന വമ്പന്‍ ചിത്രം ഒന്നുമില്ല. അരക്കയ്യന്‍ കുപ്പായവും മുണ്ടും തോളത്തൊരു ഇരട്ടക്കര നേര്യതും... കുലീനത്വമുള്ള മുഖം.
ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകും ജീവിതത്തോട് പൊരുതിയ ആ അധ്വാനശീലന്റെ ഓരോ നിമിഷവും. ഒരാള്‍ക്ക് ധനം കുന്നുകൂടുമ്പോള്‍ അതേകുറിച്ച് പറയാന്‍ എല്ലാവര്‍ക്കും ആവേശമുണ്ടാവും. യേനപ്പോയ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ചും ധാരാളം ഐതിഹ്യങ്ങള്‍ കാസര്‍കോടും മംഗലാപുരത്തും ചുണ്ടോട് ചുണ്ട് പകര്‍ന്നിരുന്നു. ഒരിക്കല്‍ കെ.എസ്. അബ്ദുല്ലയോട് കേട്ട കഥകള്‍ ഞാന്‍ പങ്കുവെച്ചു.
കൂപ്പുകളില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് എത്ര ത്യാഗം സഹിച്ചാണ് അദ്ദേഹം കാശുണ്ടാക്കിയത്. ഭൃത്യന്‍ കൊണ്ടുവന്ന ചായക്കപ്പ് മൊയ്തീന്‍കുഞ്ഞി സാഹിബ് എനിക്കെടുത്തു തന്നു. അന്ന് കമ്മീഷനായി ആയിരത്തിലധികം രൂപ എനിക്കു ലഭിച്ചു. ഒരു ചിക്മംഗ്ലൂര്‍ ഉല്ലാസ യാത്രക്ക് ഞാനാ തുക വിനിയോഗിച്ചു. ആ ഉല്ലാസ യാത്രയില്‍ അനുഗമിച്ചത് വഹാബ് പൊയ്ക്കര ആണെന്നും ഓര്‍ക്കുന്നു.
യൂണിറ്റി ഉദ്ഘാടനത്തിന് കര്‍ണാടക മുഖ്യമന്ത്രി ദേവരാജ് അര്‍സടക്കം മന്ത്രിസഭാംഗങ്ങള്‍ എല്ലാവരും പങ്കെടുത്ത അതിവിശാലമായ ചടങ്ങ് ഇതിലൊന്നും വലിയ കാര്യമില്ല എന്ന ഭാവത്തോടെ മൊയ്തീന്‍ കുഞ്ഞി സാഹിബും മുഖ്യവേദിയിലുണ്ടായിരുന്നു. ഗുണ്ടുറാവു, മല്ലികാര്‍ജ്ജുന്‍ തുടങ്ങിയ കര്‍ണാടക നേതാക്കളെ മാതൃഭൂമിക്കുവേണ്ടി അഭിമുഖം നടത്തിയിരുന്നു.
തെക്കന്‍ കനറയില്‍ വിവിധ മേഖലകളില്‍ വിജയക്കൊടി പാറിച്ചു യേനപ്പോയ ഫാമിലി പിന്നീട് വിദ്യാഭ്യാസരംഗത്തും വന്‍കുതിപ്പാണ് നടത്തിയത്.
ഇന്ന് കാര്യങ്ങള്‍ കയ്യാളുന്ന മക്കളും മരുമക്കളും പേരക്കുട്ടികളും മുത്തശ്ശന്‍ ജീവിതത്തോടു പടവെട്ടിയതിന്റെ കദനം നിറഞ്ഞ കഥകള്‍ അനുസ്മരിക്കുന്നുണ്ടാവും. പുസ്തക രൂപത്തിലൊന്നും മലയാളത്തില്‍ ആ കവികള്‍ അച്ചടിച്ചിട്ടില്ല. 1940 -കളില്‍ ആരംഭിക്കുന്ന ആ ജീവിത സമരം തെക്കന്‍ കാനറയുടെ തന്നെയും കാസര്‍കോട് താലൂക്കിന്റെയും വിജയ കഥകളാണ്. ആദൂരില്‍ എനിക്കു പരിചയമുള്ള ഒരു സൂപ്പി ഹാജിയുണ്ടായിരുന്നു. 70 കളില്‍ ജീപ്പും അതിനു തക്ക ആര്‍ഭാടവുമുണ്ടായിരുന്ന ധനാഢ്യന്‍. ആദൂരില്‍ ഒരു പൊതു പരിപാടിക്ക് മൈക്ക് അനൗണ്‍സ്‌മെന്റിനായി എന്നെ ക്ഷണിച്ചതാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ആദൂര്‍ വനാതിര്‍ത്തിയിലുള്ള വീട്ടില്‍ സൂപ്പി ഹാജി കൂപ്പു കോണ്‍ട്രാക്ടര്‍മാരുടെ കഥകള്‍ പറഞ്ഞു. അക്കൂട്ടത്തില്‍ കാസര്‍കോട് ആലിയ അറബി കോളേജിന്റെ ജീവനാഡി ആയിരുന്ന ഇരിക്കൂറിലെ പി.സി. മാമു ഹാജിയെയും സൂപ്പി ഹാജി പരാമര്‍ശിച്ചു.
ടിമ്പര്‍ വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തടി ലഭ്യതക്കനുസരിച്ച് സിലോണ്‍ ഓര്‍ഡറുകള്‍ ലഭിച്ചതാണ് യേനപ്പോയയുടെ വിജയ രഹസ്യം.
മംഗലാപുരം ടൗണ്‍ ഹാളില്‍ കെ.പി. ഉമ്മറിന്റെ നേതൃത്വത്തിലുള്ള ഒരു കലാമേള സംഘടിപ്പിച്ചപ്പോള്‍ കിട്ടുന്ന തുക എന്തിനാ ഉപയോഗിക്കുക എന്ന് ചോദിച്ചത് ഞാനോര്‍ക്കുന്നു.
ഇന്ന് യേനപ്പൊയ ബിസിനസ് സാമ്രാജ്യം ഗള്‍ഫ് രാജ്യങ്ങളിലും പടര്‍ന്നിരിക്കുന്നു. മക്കളും പേരക്കുട്ടികളും വിദ്യാസമ്പന്നര്‍ മാത്രമല്ല വന്‍കിട വ്യവസായികളുമാണ്. കെ.എസ്. അബ്ദുല്ലയുടെ കാലത്ത് തളങ്കരയുമായി യേനപ്പോയ കുടുംബം ഉറ്റബന്ധം സ്ഥാപിച്ചിരുന്നു. കെ.എസ്. കുടുംബത്തില്‍ നിന്ന് കല്യാണ ബന്ധം ഉണ്ടെന്നാണ് എന്റെ ഓര്‍മ്മ.
കല്ലായി(കോഴിക്കോട്) 1940 കളില്‍ യേനപ്പോയയുടെ ഇടപാട് കേന്ദ്രമായിരുന്നു. ദുബൈ മഞ്ചു വ്യവസായത്തിനുള്ള പലക ഉരുപ്പടികള്‍ കോഴിക്കോട് കല്ലായി വഴി ബേപ്പൂരിലേക്കും കാസര്‍കോട് തീരം വഴി ഖോര്‍ഫുക്കാന്‍ തീരങ്ങളിലേക്കും അയച്ചിരുന്നതും യേനപ്പോയ തന്നെ.
വളപട്ടണം എ.കെ.കാതര്‍കുട്ടി സാഹിബും യേനപ്പോയ തടി വ്യവസായവും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ടായിരുന്നു.
അതീവ മതഭക്തരും ദീനദയാലുക്കളുമാണ് യേനപ്പോയ കുടുംബാംഗങ്ങള്‍