കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിച്ചു; ബന്ധുക്കള്‍ക്കെതിരെയും പള്ളിക്കമ്മിറ്റിക്കെതിരെയും നടപടി; ഇനി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും ഇത് നിരാശാജനകമാണെന്നും ജില്ലാ കലക്ടര്‍

തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിച്ചതിനെതിരെ നടപടി. മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിക്കുകയും മതചടങ്ങുകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ തൃശൂര്‍ ശക്തന്‍ നഗറിലെ മസ്ജിദ് അധികൃതര്‍ക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കള്‍ക്കെതിരെയുമാണ് കേസെടുത്തത്. കോവിഡ് ബാധിച്ച് മരിച്ച വരവൂര്‍ സ്വദേശിയുടെ മൃതദേഹമാണ് കുളിപ്പിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് മൃതദേഹമെത്തിച്ചത്. ആംബുലന്‍സും കസ്റ്റഡിയിലെടുത്തു. കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ […]

തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിച്ചതിനെതിരെ നടപടി. മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിക്കുകയും മതചടങ്ങുകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ തൃശൂര്‍ ശക്തന്‍ നഗറിലെ മസ്ജിദ് അധികൃതര്‍ക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കള്‍ക്കെതിരെയുമാണ് കേസെടുത്തത്. കോവിഡ് ബാധിച്ച് മരിച്ച വരവൂര്‍ സ്വദേശിയുടെ മൃതദേഹമാണ് കുളിപ്പിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും ചെയ്തത്.

വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് മൃതദേഹമെത്തിച്ചത്. ആംബുലന്‍സും കസ്റ്റഡിയിലെടുത്തു. കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെ തന്നെ സംസ്‌കരിക്കണമെന്നാണ് ചട്ടം. അത് ഇവര്‍ ലംഘിക്കുകയായിരുന്നെന്ന് ഡിഎംഒ പറഞ്ഞു.

കോവിഡ് രോഗി മരിച്ചാല്‍ കൃത്യമായ മാനദണ്ഡം പാലിച്ചാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. അത് ഉടനെ സംസ്‌കരിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായ രീതിയില്‍ മൃതദേഹം അഴിച്ചെടുത്ത് വിശ്വാസപരമയ രീതിയില്‍ ഇവര്‍ ചടങ്ങുകള്‍ നടത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഇനി ഈ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിക്കുമെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് പറഞ്ഞു. ഇത് നിരാശാജനകമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it