തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. തൃക്കാക്കരയില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫ് പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് രംഗത്തിറക്കിയത്. ഡോ. ജോ ജോസഫിനെ അവതരിപ്പിച്ച് എല്‍ഡിഎഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. തൃക്കാക്കരയില്‍ എഎപി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ […]

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
തൃക്കാക്കരയില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫ് പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് രംഗത്തിറക്കിയത്. ഡോ. ജോ ജോസഫിനെ അവതരിപ്പിച്ച് എല്‍ഡിഎഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.
തൃക്കാക്കരയില്‍ എഎപി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്റി-20യുമായി ആലോചിച്ച ശേഷമാകും തീരുമാനം.
പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര മണ്ഡലത്തില്‍ ഈമാസം 31നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12നാണ് പത്രികകളുടെ സൂക്ഷമപരിശോധന.