തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഉമയെ നേരിടാന്‍ അരുണ്‍കുമാര്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുണ്‍ കുമാര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സി.ഐ.ടിയു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമായ അഡ്വ. കെ.എസ് അരുണ്‍ കുമാറിന്റെ നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിയങ്കമാണ് തൃക്കാക്കരയിലേത്. ഡി.വൈ.എഫ്.ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അരുണ്‍ കുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം പ്രതിനിധിയായി സുപരിചിതനാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടി നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇടതുപക്ഷമിറങ്ങുന്നത്. […]

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുണ്‍ കുമാര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സി.ഐ.ടിയു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമായ അഡ്വ. കെ.എസ് അരുണ്‍ കുമാറിന്റെ നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിയങ്കമാണ് തൃക്കാക്കരയിലേത്. ഡി.വൈ.എഫ്.ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അരുണ്‍ കുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം പ്രതിനിധിയായി സുപരിചിതനാണ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടി നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇടതുപക്ഷമിറങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യ ഉമാതോമസാണ്. ഇനി ബി.ജെ.പി സ്ഥാനാര്‍ഥിയെയാണ് അറിയേണ്ടത്. അതിനിടെ കെ.വി തോമസ് ആരെ പിന്തുണക്കുമെന്ന ചര്‍ച്ചയും സംസ്ഥാനത്ത് കത്തിനില്‍ക്കുകയാണ്.
കെ.വി തോമസിനെ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ക്ഷണിച്ച് ഇ.പി ജയരാജന്‍ രംഗത്തെത്തി. സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവാണ് തോമസെന്ന് ജയരാജന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വികസന നിലപാടുള്ള ആര്‍ക്കും ഇടത് മുന്നണിയുടെ പ്രചാരണത്തില്‍ സഹകരിക്കാമെന്നും ജയരാജന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it