മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ക്ലീന്‍ കാസര്‍കോട്' ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയും സംഘവും അറസ്റ്റ് ചെയ്തു. കളനാട്ടെ അരവിന്ദ് മുരളി (21), കുഞ്ചത്തൂരിലെ അബ്ദുല്‍ ഖാദര്‍ അസീം(23), ഉളിയത്തടുക്കയിലെ മുഹമ്മദ് യാസീന്‍ (20) എന്നിവരെയാണ് പട്രോളിങ് നടത്തുകയായിരുന്ന […]

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ക്ലീന്‍ കാസര്‍കോട്' ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയും സംഘവും അറസ്റ്റ് ചെയ്തു. കളനാട്ടെ അരവിന്ദ് മുരളി (21), കുഞ്ചത്തൂരിലെ അബ്ദുല്‍ ഖാദര്‍ അസീം(23), ഉളിയത്തടുക്കയിലെ മുഹമ്മദ് യാസീന്‍ (20) എന്നിവരെയാണ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം പിടികൂടിയത്.
എസ്‌ഐ രജനീഷ് എം, ജൂനിയര്‍ എസ്‌ഐ സാലിം കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, സനീഷ് കുമാര്‍, ഡ്രൈവര്‍ സരീഷ് വിവി, സിവില്‍ പൊലീസ് ഓഫീസര്‍ നിതിന്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it