കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന പത്ത് ലക്ഷത്തിലേറെ രൂപയുടെ ലഹരി മരുന്നുമായി മംഗളൂരുവില്‍ പിടിയിലായത് ഉപ്പളയിലെ മൂന്ന് യുവാക്കള്‍

മംഗളൂരു: പത്ത് ലക്ഷത്തില്‍പരം രൂപയുടെ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പിടിയിലായത് ഉപ്പളഗേറ്റ് സ്വദേശികളായ മൂന്ന് യുവാക്കള്‍. മുഹമ്മദ് മുനാഫ് (21), അഹമദ് മസ്ഹൂഖ് (27), മുഹമ്മദ് മുസമ്മില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കൊണാജെ പൊലീസും മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘവും നടത്തിയ പരിശോധനക്കിടെയാണ് 170 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഇവര്‍ പിടിയിലായത്. കാറും നാല് മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ടും മംഗളൂരുവിലെ വിവിധ ഭാഗങ്ങളിലും വിതരണത്തിനായി ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തില്‍പെട്ടവരാണ് പിടിയലായതെന്ന് പൊലീസ് പറയുന്നു. […]

മംഗളൂരു: പത്ത് ലക്ഷത്തില്‍പരം രൂപയുടെ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പിടിയിലായത് ഉപ്പളഗേറ്റ് സ്വദേശികളായ മൂന്ന് യുവാക്കള്‍. മുഹമ്മദ് മുനാഫ് (21), അഹമദ് മസ്ഹൂഖ് (27), മുഹമ്മദ് മുസമ്മില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കൊണാജെ പൊലീസും മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘവും നടത്തിയ പരിശോധനക്കിടെയാണ് 170 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഇവര്‍ പിടിയിലായത്. കാറും നാല് മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ടും മംഗളൂരുവിലെ വിവിധ ഭാഗങ്ങളിലും വിതരണത്തിനായി ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തില്‍പെട്ടവരാണ് പിടിയലായതെന്ന് പൊലീസ് പറയുന്നു. മുനാഫ് ബി.ബി.എ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയും മുസമ്മില്‍ ബംഗളൂരു നീല്‍സാന്ദ്രയിലെ സ്‌പോര്‍ട്‌സ് കടയിലും മസ്ഹൂഖ് മംഗളൂരു ജെ.പി നഗറിലെ ഹോട്ടലിലും ജോലി ചെയ്തുവരികയായിരുന്നു. ബംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് അന്വേണത്തില്‍ വ്യക്തമായി. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗളൂരു സര്‍വ്വകലാശാല പരിസരത്ത് നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് ഇവര്‍ക്ക് ലഹരി മരുന്നെത്തിച്ചതെന്നാണ് വിവരം. ഓസ്‌ട്രേലിയന്‍ സ്വദേശിയേയും ഇവരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്ന ഉപഭോക്താക്കളേയും കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it