ബാലണ്ണ നായക്കിന്റെ തിരോധാനത്തിന് മൂന്നുവര്‍ഷം; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ആദൂര്‍: അഡൂര്‍ ചാമക്കൊച്ചി ചാപ്പക്കല്ലിലെ ബാലണ്ണനായകി(60)നെ കാണാതായിട്ട് മൂന്നുവര്‍ഷം. ബാലണ്ണനായകിനെ കണ്ടെത്തുന്നതിനായി ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂലിതൊഴിലാളിയായിരുന്ന ബാലണ്ണനായക് 2020 സെപ്തംബര്‍ 21ന് രാവിലെ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തിരോധാനത്തിന് മൂന്നുവര്‍ഷമായതോടെ പൊലീസ് വീണ്ടും ഊര്‍ജ്ജിതമായ അന്വേഷണത്തിന് രംഗത്തിറങ്ങുകയായിരുന്നു. ബാലണ്ണനായകിന് ഭാര്യയുണ്ട്. മക്കളില്ല. ബാലണ്ണനായകിനെ കണ്ടെത്തുന്നവര്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍-04994 260024, […]

ആദൂര്‍: അഡൂര്‍ ചാമക്കൊച്ചി ചാപ്പക്കല്ലിലെ ബാലണ്ണനായകി(60)നെ കാണാതായിട്ട് മൂന്നുവര്‍ഷം. ബാലണ്ണനായകിനെ കണ്ടെത്തുന്നതിനായി ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂലിതൊഴിലാളിയായിരുന്ന ബാലണ്ണനായക് 2020 സെപ്തംബര്‍ 21ന് രാവിലെ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തിരോധാനത്തിന് മൂന്നുവര്‍ഷമായതോടെ പൊലീസ് വീണ്ടും ഊര്‍ജ്ജിതമായ അന്വേഷണത്തിന് രംഗത്തിറങ്ങുകയായിരുന്നു. ബാലണ്ണനായകിന് ഭാര്യയുണ്ട്. മക്കളില്ല. ബാലണ്ണനായകിനെ കണ്ടെത്തുന്നവര്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍-04994 260024, 9497980913 എന്നീ നമ്പറുകളില്‍ അറിയിക്കണം.

Related Articles
Next Story
Share it