കോവിഡ് മാനദണ്ഡം ലംഘിച്ച ഇന്ത്യക്കാരന് ബഹ്റൈനില്‍ മൂന്ന് വര്‍ഷം തടവും 9 ലക്ഷം രൂപ പിഴയും
ന്യൂഡെല്‍ഹി: കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കുറ്റത്തിന് ഇന്ത്യക്കാരന് ബഹ്റൈനില്‍ മൂന്ന് വര്‍ഷം തടവും 9 ലക്ഷം രൂപ പിഴയും ശിക്ഷ. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഖാലിദിനാണ് തടവുശിക്ഷ ലഭിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നതാണ് കുറ്റം. ഖാലിദിന്റെ മോചനം തേടി കുടുംബാംഗങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സംഭവത്തില്‍ നിയമവിരുദ്ധമായാണ് മുഹമ്മദ് ഖാലിദിനെ ശിക്ഷിച്ചതെന്ന് കാട്ടിയാണ് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സമീപിച്ചത്. കഴിഞ്ഞ എട്ടുവര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഖാലിദിന് മെയ് […]

ന്യൂഡെല്‍ഹി: കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കുറ്റത്തിന് ഇന്ത്യക്കാരന് ബഹ്റൈനില്‍ മൂന്ന് വര്‍ഷം തടവും 9 ലക്ഷം രൂപ പിഴയും ശിക്ഷ. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഖാലിദിനാണ് തടവുശിക്ഷ ലഭിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നതാണ് കുറ്റം. ഖാലിദിന്റെ മോചനം തേടി കുടുംബാംഗങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സംഭവത്തില്‍ നിയമവിരുദ്ധമായാണ് മുഹമ്മദ് ഖാലിദിനെ ശിക്ഷിച്ചതെന്ന് കാട്ടിയാണ് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സമീപിച്ചത്.
കഴിഞ്ഞ എട്ടുവര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഖാലിദിന് മെയ് 18ന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് പതിനഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ സംവിധാനത്തില്‍ 17 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു കോവിഡ് മാനദണ്ഡം ലംഘിച്ചു എന്ന കാരണം പറഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.
മുഹമ്മദ് ഖാലിദ് റോഡില്‍ നില്‍ക്കുന്നതിന്റെ വീഡിയോ തദ്ദേശവാസി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രചാരണം. തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.