ജോസ് ആലുക്കാസ് ജ്വല്ലറിയുടെ കര്‍ണാടക പൂത്തൂര്‍ ശാഖയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

പുത്തൂര്‍: കേരളത്തിലെ ജോസ് ആലുക്കാസ് ജ്വല്ലറിയുടെ കര്‍ണാടക പുത്തൂര്‍ ശാഖയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീരമലഗുഡെ സ്വദേശിനികളായ ബിബിജാന്‍, ഹുസൈനാബി, ജൈതുബി എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ഒന്നിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന പുത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയിലെത്തിയ സ്ത്രീകള്‍ 2,60,400 രൂപ വിലമതിക്കുന്ന 50.242 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ജ്വല്ലറി മാനേജര്‍ രതീഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാല് […]

പുത്തൂര്‍: കേരളത്തിലെ ജോസ് ആലുക്കാസ് ജ്വല്ലറിയുടെ കര്‍ണാടക പുത്തൂര്‍ ശാഖയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീരമലഗുഡെ സ്വദേശിനികളായ ബിബിജാന്‍, ഹുസൈനാബി, ജൈതുബി എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ഒന്നിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന പുത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയിലെത്തിയ സ്ത്രീകള്‍ 2,60,400 രൂപ വിലമതിക്കുന്ന 50.242 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ജ്വല്ലറി മാനേജര്‍ രതീഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാല് സ്ത്രീകള്‍ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി സ്ത്രീകളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

Related Articles
Next Story
Share it