കുമ്പള യു.പി സ്‌കൂള്‍ പറമ്പില്‍ ഏതുനിമിഷവും വീഴാനൊരുങ്ങി മൂന്ന് മരങ്ങള്‍; ചുറ്റുമതിലും അപകടാവസ്ഥയില്‍
കുമ്പള: മണ്ണൊലിച്ച് പോയതിനെ തുടര്‍ന്ന് കുമ്പള ജി.എസ്.ബി.എസ് യു.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ ഏതുനിമിഷവും വീഴാനൊരുങ്ങി മൂന്ന് മരങ്ങള്‍.ഒരു ഭാഗം തകര്‍ന്ന ചുറ്റുമതിലിന്റെ മറ്റു ഭാഗങ്ങളും അപകടാവസ്ഥയിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അപകടം കാതോര്‍ത്ത് കഴിയേണ്ട അവസ്ഥയാണുള്ളത്. സ്‌കൂളിന്റെ പിറക് വശത്തെ കോമ്പൗണ്ടിനകത്താണ് വേര് പുറന്തള്ളി മരങ്ങള്‍ അപകടാവസ്ഥയിലുള്ളത്. സ്‌കൂള്‍ ചുറ്റുമതിലിന്റെ ഒരുഭാഗം നേരത്തെ തകര്‍ന്നിരുന്നു.മറ്റു ഭാഗങ്ങളില്‍ കല്ലുകള്‍ ഇളകിനില്‍പ്പുണ്ട്. സ്‌കൂള്‍ ശൗചാലയത്തിന് സമീപത്തെ ഒരു മരവും റോഡരികിലുള്ള രണ്ട് മരങ്ങളുമാണ് വീഴാറായ നിലയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ മരങ്ങളുടെ […]

കുമ്പള: മണ്ണൊലിച്ച് പോയതിനെ തുടര്‍ന്ന് കുമ്പള ജി.എസ്.ബി.എസ് യു.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ ഏതുനിമിഷവും വീഴാനൊരുങ്ങി മൂന്ന് മരങ്ങള്‍.
ഒരു ഭാഗം തകര്‍ന്ന ചുറ്റുമതിലിന്റെ മറ്റു ഭാഗങ്ങളും അപകടാവസ്ഥയിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അപകടം കാതോര്‍ത്ത് കഴിയേണ്ട അവസ്ഥയാണുള്ളത്. സ്‌കൂളിന്റെ പിറക് വശത്തെ കോമ്പൗണ്ടിനകത്താണ് വേര് പുറന്തള്ളി മരങ്ങള്‍ അപകടാവസ്ഥയിലുള്ളത്. സ്‌കൂള്‍ ചുറ്റുമതിലിന്റെ ഒരുഭാഗം നേരത്തെ തകര്‍ന്നിരുന്നു.
മറ്റു ഭാഗങ്ങളില്‍ കല്ലുകള്‍ ഇളകിനില്‍പ്പുണ്ട്. സ്‌കൂള്‍ ശൗചാലയത്തിന് സമീപത്തെ ഒരു മരവും റോഡരികിലുള്ള രണ്ട് മരങ്ങളുമാണ് വീഴാറായ നിലയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ മരങ്ങളുടെ അടിഭാഗത്തെ മണ്ണൊലിച്ചുപോവുകയും ഇതോടെ മരങ്ങള്‍ അപകടാവസ്ഥയിലാവുകയുമായിരുന്നു. രണ്ട് മരങ്ങള്‍ വേരുകള്‍ പുറന്തള്ളിയാണ് നില്‍ക്കുന്നത്.
ചുറ്റുമതിലിന്റെ ഓരോ ഭാഗങ്ങളിലേയും കല്ലുകള്‍ ഇടക്കിടെ പൊളിഞ്ഞു വീഴുന്നത് കാണമെന്നും പരിസരവാസികള്‍ പറയുന്നു. കഞ്ചിക്കട്ട ഭാഗത്തുള്ള വിദ്യാര്‍ത്ഥികള്‍ അപകടാവസ്ഥയിലുള്ള രണ്ട് മരങ്ങള്‍ക്കും മതിലിനും സമീപത്ത് കൂടിയാണ് സഞ്ചരിക്കുന്നത്. രണ്ട് മരങ്ങള്‍ക്ക് 35 വര്‍ഷത്തിലേറെയും മറ്റൊരു മരത്തിന് 20 വര്‍ഷത്തെയും പഴക്കമുണ്ടെന്നാണ് പറയുന്നത്. ഒഴിവ് സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനും ഈ മരങ്ങളുടെ അടിയിലാണ്. കഞ്ചിക്കട്ട, മളി, കൊടിയമ്മ പ്രദേശങ്ങളിലേക്ക് പോകുന്ന നിരവധി വാഹനങ്ങളും യാത്രക്കാരും യാത്ര ചെയ്യന്നതും റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ക്കരികിലൂടെയാണ്.
ശക്തമായ കാറ്റടിച്ചാല്‍ മരങ്ങള്‍ കടപുഴകി വീഴുമെന്ന ഭീതിയുണ്ട്. അപകടം സംഭവിക്കും മുമ്പേ മരങ്ങള്‍ വെട്ടിമാറ്റണമെന്നും മതില്‍ പുതുക്കിപ്പണിയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
സീതിക്കുഞ്ഞി കുമ്പള