സുള്ള്യക്കടുത്ത് ബെല്ലാരെ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സുള്ള്യ; സുള്ള്യക്കടുത്ത് ബെല്ലാരെ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരെ പെര്‍ലമ്പാടിയില്‍ ചരണ്‍ രാജിനെ(28) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നര്‍മേഷ് റായ് (29), നിതില്‍ ഷെട്ടി (23), വിജേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പുത്തൂര്‍ താലൂക്കിലെ കേയുരു വില്ലേജിലെ പാല്‍ത്തഡ്കയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് സൂപ്രണ്ട് സോനവാനെ ഋഷികേശ് ഭഗവാന്‍, അഡീഷണല്‍ എസ്പി കുമാര്‍ ചന്ദ്ര, ഡിവൈഎസ്പി ഗണ പി കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുള്ള്യ നവീന്‍ […]

സുള്ള്യ; സുള്ള്യക്കടുത്ത് ബെല്ലാരെ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരെ പെര്‍ലമ്പാടിയില്‍ ചരണ്‍ രാജിനെ(28) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നര്‍മേഷ് റായ് (29), നിതില്‍ ഷെട്ടി (23), വിജേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പുത്തൂര്‍ താലൂക്കിലെ കേയുരു വില്ലേജിലെ പാല്‍ത്തഡ്കയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പൊലീസ് സൂപ്രണ്ട് സോനവാനെ ഋഷികേശ് ഭഗവാന്‍, അഡീഷണല്‍ എസ്പി കുമാര്‍ ചന്ദ്ര, ഡിവൈഎസ്പി ഗണ പി കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുള്ള്യ നവീന്‍ ചന്ദ്ര ജോഗി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടാന്‍ പുത്തൂര്‍ റൂറല്‍ പിഎസ്‌ഐ ഉദയ രവി, ബെല്ലാരെ പിഎസ്‌ഐ രുക്മ നായിക് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. ബെല്ലാരെയിലെ പെര്‍ലമ്പാടിയില്‍ വച്ചാണ് ചരണ്‍രാജിനെ അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചരണ്‍രാജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു.