മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെ അക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍; ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്

നീലേശ്വരം: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെയും സിവില്‍ പൊലീസ് ഓഫീസറെയും അക്രമിച്ച കേസില്‍ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ചാളക്കടവ് മണക്കടവിലെ എം. രമേശന്‍ (48), പുതുക്കൈയിലെ സി. അഭിലാഷ് (38), ചിറപ്പുറം മൈമൂന മന്‍സിലിലെ പി.വി.റാഷിദ് (38)എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെയും ഹൊസ്ദുര്‍ഗ് കോടതി റിമാണ്ട് ചെയ്തു. ഇവരില്‍ രമേശന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നതുകണ്ട സി.ഐയും […]

നീലേശ്വരം: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സി.ഐയെയും സിവില്‍ പൊലീസ് ഓഫീസറെയും അക്രമിച്ച കേസില്‍ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ചാളക്കടവ് മണക്കടവിലെ എം. രമേശന്‍ (48), പുതുക്കൈയിലെ സി. അഭിലാഷ് (38), ചിറപ്പുറം മൈമൂന മന്‍സിലിലെ പി.വി.റാഷിദ് (38)എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെയും ഹൊസ്ദുര്‍ഗ് കോടതി റിമാണ്ട് ചെയ്തു. ഇവരില്‍ രമേശന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നതുകണ്ട സി.ഐയും പൊലീസ് ഡ്രൈവര്‍ കൂടിയായ സിവില്‍ പൊലീസ് ഓഫീസറും ഇവര്‍ക്കരികിലേക്ക് ചെന്ന് താക്കീത് നല്‍കിയിരുന്നു. പിഴയടക്കാനും ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസ് റെയ്ഡ് നടത്തിയാണ് മൂന്നുപ്രതികളെയും അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it