ഉഡുപ്പി: ഉഡുപ്പി ഹെബ്രി താലൂക്കിലെ ശിവപുര മുള്ളുഗുഡ്ഡെക്ക് സമീപം പുഴയില്‍ യൂണിവേഴ്സിറ്റി കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഹിരിയടുക്ക പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന സുദര്‍ശന്‍ (16), സോണിത് (17), കിരണ്‍ (16) എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുഴയില്‍ നിന്ന് കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഹെബ്രി തഹസില്‍ദാര്‍ പുരന്ദര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ഹിതേഷ്, സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.