ത്രീസ്റ്റാര്‍ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

തളങ്കര: ഫോര്‍ട്ട് റോഡിലെ ത്രീസ്റ്റാര്‍ ബില്‍ഡിംഗ്‌സ്-ത്രീസ്റ്റാര്‍ മൈക്‌സ് ഉടമയായിരുന്ന തളങ്കര നുസ്രത്ത് റോഡിലെ ഇ. മുഹമ്മദ് കുഞ്ഞി ഹാജി (75) അന്തരിച്ചു. പരേതരായ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടേയും മകനാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1971 ജനുവരി 10നാണ് കാസര്‍കോട്ടെ ആദ്യകാല വിവാഹപന്തല്‍-മൈക്‌സ് വിഭാഗങ്ങളില്‍ ഒന്നായി ത്രീസ്റ്റാര്‍ മൈക്‌സ് ഇ. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ത്രീസ്റ്റാര്‍ ബില്‍ഡിംഗും കാസര്‍കോട്ടെ ആദ്യകാല കോണ്‍ക്രീറ്റ് ബില്‍ഡിംഗുകളില്‍ ഒന്നാണ്. ദീര്‍ഘകാലം നുസ്രത്ത് നഗര്‍ ത്വാഹ മസ്ജിദ് പ്രസിഡണ്ടായിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്.ഭാര്യ: ആയിഷാബി. മക്കള്‍: […]

തളങ്കര: ഫോര്‍ട്ട് റോഡിലെ ത്രീസ്റ്റാര്‍ ബില്‍ഡിംഗ്‌സ്-ത്രീസ്റ്റാര്‍ മൈക്‌സ് ഉടമയായിരുന്ന തളങ്കര നുസ്രത്ത് റോഡിലെ ഇ. മുഹമ്മദ് കുഞ്ഞി ഹാജി (75) അന്തരിച്ചു. പരേതരായ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടേയും മകനാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1971 ജനുവരി 10നാണ് കാസര്‍കോട്ടെ ആദ്യകാല വിവാഹപന്തല്‍-മൈക്‌സ് വിഭാഗങ്ങളില്‍ ഒന്നായി ത്രീസ്റ്റാര്‍ മൈക്‌സ് ഇ. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ത്രീസ്റ്റാര്‍ ബില്‍ഡിംഗും കാസര്‍കോട്ടെ ആദ്യകാല കോണ്‍ക്രീറ്റ് ബില്‍ഡിംഗുകളില്‍ ഒന്നാണ്. ദീര്‍ഘകാലം നുസ്രത്ത് നഗര്‍ ത്വാഹ മസ്ജിദ് പ്രസിഡണ്ടായിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്.
ഭാര്യ: ആയിഷാബി. മക്കള്‍: ബീവി, അബ്ദുല്ല ത്രീസ്റ്റാര്‍ (ഖത്തര്‍), സഫിയ, ഇബ്രാഹിം ത്രീസ്റ്റാര്‍ (അബുദാബി), സലീം ത്രീസ്റ്റാര്‍, മൈമൂന. മരുമക്കള്‍: അബ്ദുല്‍റഹ്‌മാന്‍ മൂവാര്‍ തളങ്കര കടവത്ത്, എ.കെ ഷാഫി അടുക്കത്ത്ബയല്‍ (ഔട്ട്ഫിറ്റ്), സത്താര്‍ ഹാജി കൊല്ലമ്പാടി (കോണ്‍ട്രാക്ടര്‍), മുംതാസ്, റമീസ, ഹന്നത്ത്. സഹോദരങ്ങള്‍: ഹസൈനാര്‍, ദൈനബി, നബീസ, പരേതരായ മൊയ്തീന്‍, ഇ. അബ്ദുല്ല, ആയിഷ, ഖദീജ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it