മൂന്നു ഘട്ടങ്ങള്‍; മൂന്നു പാഠങ്ങള്‍...
ജീവിതചക്രം അഞ്ചു പതിറ്റാണ്ട് ഉരുണ്ട് തീര്‍ന്നപ്പോള്‍ മൂന്ന് ഘട്ടമാണ് ഫേസ് ചെയ്തത്. ഒന്ന്, പണമില്ലെങ്കിലും ജീവിക്കാമെന്ന വറുതിയുടെ കാലം. രണ്ട്, പണമില്ലാതെ ജീവിക്കാനാവില്ലെന്ന ആഗോളവല്‍ക്കരണ കാലം. മൂന്നാം ഘട്ടമായ ഈ വൈറസ് കാലത്ത് പണമുണ്ടായാലും ജീവിതമാവുന്നില്ല. അത് കൊണ്ട് എനിക്കിഷ്ടം പഴയ വറുതിയുടെ കാലമാണ്. അന്ന് റോഡില്‍ ചീറിപ്പായുന്ന കാറുകളില്ല. ബസ്സില്ല. ടെമ്പോ ഇല്ല. പകരം കാളവണ്ടിയാണ്. രാവിലെ ഒരു തീവണ്ടി വടക്കോട്ടും സന്ധ്യക്ക തെക്കോട്ടേക്ക് തിരിച്ച് പോവും. ടീ.വിയും ടെലഫോണുമില്ല. ഇന്റര്‍നെറ്റില്ല.വീഡിയോ കോളില്ല. വാട്ട്സ്ആപ്പില്ല. ഫേസ് […]
ജീവിതചക്രം അഞ്ചു പതിറ്റാണ്ട് ഉരുണ്ട് തീര്‍ന്നപ്പോള്‍ മൂന്ന് ഘട്ടമാണ് ഫേസ് ചെയ്തത്. ഒന്ന്, പണമില്ലെങ്കിലും ജീവിക്കാമെന്ന വറുതിയുടെ കാലം. രണ്ട്, പണമില്ലാതെ ജീവിക്കാനാവില്ലെന്ന ആഗോളവല്‍ക്കരണ കാലം. മൂന്നാം ഘട്ടമായ ഈ വൈറസ് കാലത്ത് പണമുണ്ടായാലും ജീവിതമാവുന്നില്ല. അത് കൊണ്ട് എനിക്കിഷ്ടം പഴയ വറുതിയുടെ കാലമാണ്. അന്ന് റോഡില്‍ ചീറിപ്പായുന്ന കാറുകളില്ല. ബസ്സില്ല. ടെമ്പോ ഇല്ല. പകരം കാളവണ്ടിയാണ്. രാവിലെ ഒരു തീവണ്ടി വടക്കോട്ടും സന്ധ്യക്ക തെക്കോട്ടേക്ക് തിരിച്ച് പോവും. ടീ.വിയും ടെലഫോണുമില്ല. ഇന്റര്‍നെറ്റില്ല.വീഡിയോ കോളില്ല. വാട്ട്സ്ആപ്പില്ല. ഫേസ് […]
ജീവിതചക്രം അഞ്ചു പതിറ്റാണ്ട് ഉരുണ്ട് തീര്‍ന്നപ്പോള്‍ മൂന്ന് ഘട്ടമാണ് ഫേസ് ചെയ്തത്. ഒന്ന്, പണമില്ലെങ്കിലും ജീവിക്കാമെന്ന വറുതിയുടെ കാലം. രണ്ട്, പണമില്ലാതെ ജീവിക്കാനാവില്ലെന്ന ആഗോളവല്‍ക്കരണ കാലം. മൂന്നാം ഘട്ടമായ ഈ വൈറസ് കാലത്ത് പണമുണ്ടായാലും ജീവിതമാവുന്നില്ല. അത് കൊണ്ട് എനിക്കിഷ്ടം പഴയ വറുതിയുടെ കാലമാണ്. അന്ന് റോഡില്‍ ചീറിപ്പായുന്ന കാറുകളില്ല. ബസ്സില്ല. ടെമ്പോ ഇല്ല. പകരം കാളവണ്ടിയാണ്. രാവിലെ ഒരു തീവണ്ടി വടക്കോട്ടും സന്ധ്യക്ക തെക്കോട്ടേക്ക് തിരിച്ച് പോവും. ടീ.വിയും ടെലഫോണുമില്ല. ഇന്റര്‍നെറ്റില്ല.വീഡിയോ കോളില്ല. വാട്ട്സ്ആപ്പില്ല. ഫേസ് ബുക്കില്ല. ഫേസ് ബുക്ക് ഫ്രണ്ട്സില്ല. ഉണ്ടായിരുന്നത് പത്തര മാറ്റ് ചങ്ക്സ് ആണ്. 50 പൈസക്ക് സൈക്കിള്‍ വാടകക്കെടുത്തത് അഞ്ചാളുകള്‍ ചേര്‍ന്നാണ്. അഞ്ചു പൈസക്ക് ഐസ് വാങ്ങി ഷെയര്‍ ചെയ്യും.
കണ്ണ് ചുവക്കുന്നത് വരെ പള്ളിക്കുളത്തില്‍ നീന്തി. കളിപ്പാട്ടം സ്വയം നിര്‍മ്മിക്കാന്‍ ഓലയും കടലാസും പ്ലാവിലയും മതിയായിരുന്നു. മണ്ണപ്പം ചുട്ട് ക്രിയേറ്റിവിറ്റിക്ക് വളമിട്ടു. വിശപ്പ് മാറ്റാന്‍ സ്കൂളിലെ അമേരിക്കന്‍ സജ്ജികയും ഇഷ്ടം പോലെ ചക്കയും മാങ്ങയും തിന്നു. ഇറച്ചിക്കറികൂട്ടിയത് പെരുന്നാളിനും പള്ളി നേര്ച്ചക്കും. ബിരിയാണി, ബര്‍ഗര്‍, സാന്ഡ്വിച്ച് എന്നൊന്നും കേട്ടിട്ടേയില്ല. ഗ്യാസ് സ്റ്റൗ ഇല്ല. ഉമ്മ അതിരാവിലെ ഉണര്‍ന്ന് അടുപ്പില്‍ തീപിടിപ്പിക്കുന്നതൊരു യജ്ഞമായിരുന്നു. കാല് മണിക്കൂറെങ്കിലും ഉമ്മ ഊതണം ഓലക്ക് തീ പിടിക്കാന്‍. വൈദ്യുതി ഇല്ലാത്തത്തിനാല്‍ ഉമ്മ ആട്ട്കല്ലില് അരച്ചു. കൈ കൊണ്ട് നനച്ചു. വെള്ളം കോരി. നെല്ല് കുത്തി. ഓല മെട ഞ്ഞു. അത് കൊണ്ട് ഉമ്മക്ക് കൊളസ്ട്രോള്‍ കൂടിയില്ല. പ്രഷറും ഷുഗറും ബാധിച്ചില്ല. രാത്രികളില്‍ ഉമ്മ പറഞ്ഞു തന്ന ഓരോ കഥകള്‍ കേട്ട് ഞാനുറങ്ങി.
അഞ്ചാം ക്ലാസിലായിരുന്നപ്പോള്‍ എന്റെയും കൂട്ടുകാരുടെയും വിരലുകള്‍ മഷിയില്‍ മുക്കിയ മട്ടായിരുന്നു. ക്വാളിറ്റി കുറഞ്ഞ അശോക് പേന എന്നും ചര്‍ദ്ദിക്കും. കൊല്ലാവസാനമാവുമ്പോള് നിബ്ബിന്റെ ഒരു ഭാഗം തേഞ്ഞു അക്ഷരങ്ങള്‍ കാലിഗ്രാഫിയുടെ കോലത്തിലാവും! വറുതിയുടെ കാലത്തിലൂടെ കോളജിലെത്തിയിട്ടും ഇതിന് വലിയ മാറ്റമൊന്നും വന്നില്ല. ദിവസ ചെലവിനായി ഒരു രൂപ കിട്ടും. ഇതില്‍ 50 പൈസ അപ് ആന്റ് ഡൗണ്‍ ബസ് ഫെയര്‍. ബാക്കി 50 പൈസ കൊണ്ട് ഉച്ചക്ക് വിശപ്പടക്കണം.25 പൈസക്ക് ഒരു ഗ്ലാസ്സ് ചായയും 25 പൈസക്ക് ഒരു പ്ലേറ്റ് ഉപ്പുമാവും. 77ല്‍ റിലീസായ എം.ടി.യുടെ നിര്‍മ്മാല്യം എന്ന സിനിമ മിലന് തിയേറ്ററില്‍ 7രൂപ മുടക്കി കണ്ട പാട് എനിക്കെ അറിയൂ...എന്നിട്ടും ആ വറുതിയുടെ കാലത്തെ വരുത്തിയില്ലാത്ത ഇന്നത്തെ കാലവുമായി ടാലി ചെയ്താല്‍ ആ പഴയ കാലത്തിനു വല്ലാത്ത മൊഞ്ചായിരുന്നു.
50 കൊല്ലം മുമ്പത്തെ എന്റെ ഗ്രാമത്തിന്റെ മുഖമൊന്നു വേറെയാണ്. കണ്ണിയാളങ്കരയുടെ നെഞ്ചു പിളര്‍ന്ന് പോവുന്ന റെയില്‍ പാതക്ക് പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഇസ്ലാമിയ സ്കൂള്‍ ഇന്നില്ല. റെയിലിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആല്‍മര വും ഇന്നില്ല. ആല്‍മരത്തിനു ചുവട്ടിലെ ഒരു പറ്റം മനുഷ്യര്‍ എന്റെ ബാല്യകാല കൗതുക കാഴ്ചയായിരുന്നു. നാടോടികളുടെ വാസകേന്ദ്രമായിരുന്ന ആല്മരച്ചുവട്ടില് കുട്ടികള്‍ ഓടിച്ചാടി കളിക്കുന്നുണ്ടാവും. അടുപ്പില്‍ ഭക്ഷണം വേവുന്നുണ്ടാവും. മുതിര്‍ന്നവര്‍ വട്ടിയോ പായയോ മെടയുന്നുണ്ടാവും. തലയില്‍ നിന്നും പേന്‍ തിരയുന്ന സ്ത്രീകളുണ്ടാവും. ചിലര്‍ സൊറ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടാവും. വെയിലിനെയും മഴയെയും അവഗണിച്ച് ആല്മരത്തിന് കീഴില്‍ കഴിയുന്നവരെ കാണുമ്പോഴൊക്കെ അന്നെനിക്ക് തോന്നിയത് 'ഇതെന്ത് ജീവിതമാണ് റബ്ബേ?'എന്നായിരുന്നു!
പക്ഷേ ആ തോന്നല്‍ ശരിയായിരുന്നില്ലെന്നും വാസ്തവത്തില്‍ 'അതായിരുന്നു ജീവിത'മെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. നാടോടികള്‍ക്ക് വീടില്ലായിരുന്നു എന്നത് നേരാണ്. പക്ഷേ അന്നന്നേക്കുളള അപ്പത്തിനായവര് പണിയെടുത്തു. നാളെയെ കുറിച്ചവര്‍ വേവലാതിപ്പെട്ടിട്ടുണ്ടാവില്ല. നാളെ ഹൗസിങ് ലോണ്‍ അടക്കണം, മറ്റന്നാള്‍ കാര്‍ ലോണ്‍ അടക്കണമല്ലോ എന്ന ടെന്‍ഷനൊന്നുമില്ലാതെ ഒരു സ്മോളുമടിച്ച് സുഖമായി ഉറങ്ങിയിട്ടുണ്ടാവും. ഒന്നിനെയും പേടിക്കാതെ അന്ന് കഴിഞ്ഞാല്‍ ആണ്ട് കഴിഞ്ഞത് പോലെ അവര്‍ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ആസ്വദിച്ചിട്ടുണ്ടാവും! അതിനുമപ്പുറം കൂട്ടുകുടുംബം എന്ന വലിയ ഫ്രേമിനകത്താണവര് ജീവിച്ചത്! വീടും പണവും പ്രതാപവും ജീവിതത്തില്‍ സന്തോഷം പകരുകയോ നിറം പകരുകയോ ചെയ്യണമെന്നില്ല. മസില് പവറും മണി പവറും ടെക്നോളജിയുമെല്ലാം ഒന്നുമല്ലാതായി മാറുന്നതിന് ഈ കൊറോണക്കാലം സാക്ഷിയാണ്. ഒരു വൈറസ് കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് കീഴ്മേല്‍ മറിച്ച് കളഞ്ഞത്. ജീവിതം ശുഷ്കമാണ്. ഹ്രസ്വമാണ്. താല്ക്കാലികമാണ്. എപ്പോള്‍ വേണമെങ്കിലും മാറി മറിയാം. ഒരു ഗാരണ്ടിയുമില്ല. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും പ്രയോജനപ്പെടുത്തുക.. ആസ്വദിക്കുക. അതെങ്ങനെയായിരിക്കണമെന്നും ജീവിതത്തിന്റെ കെമിസ്ട്രിയും സ്വയം തീരുമാനിക്കാം.