രാജസ്ഥാനില്‍ സൈനികവാഹനം മറിഞ്ഞ് 3 സൈനികര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ സൈനികവാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഗംഗാനഗര്‍ ജില്ലയിലെ രാജിയസര്‍ പ്രദേശത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം മറിഞ്ഞയുടനെ തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാനിടയായത്. അഞ്ചുസൈനികര്‍ ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തുകടന്നെങ്കിലും വാഹനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നുപേര്‍ മരിക്കുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിക്രം തിവാരി അറിയിച്ചു.

ജയ്പൂര്‍: രാജസ്ഥാനില്‍ സൈനികവാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഗംഗാനഗര്‍ ജില്ലയിലെ രാജിയസര്‍ പ്രദേശത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനം മറിഞ്ഞയുടനെ തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാനിടയായത്. അഞ്ചുസൈനികര്‍ ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തുകടന്നെങ്കിലും വാഹനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നുപേര്‍ മരിക്കുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിക്രം തിവാരി അറിയിച്ചു.

Related Articles
Next Story
Share it