ബേക്കറി ഉടമയെ അക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: അണങ്കൂരില്‍ ബേക്കറി ഉടമയെ അക്രമിച്ച കേസില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബെദിരയിലെ മൊയ്തീന്‍ തന്‍സീര്‍ ബി.എ(26), അണങ്കൂര്‍ ടിപ്പുനഗറിലെ മുഹമ്മദ് അജ്മല്‍ സിനാന്‍ (19) എന്നിവരും പതിനേഴുകാരനുമാണ് അറസ്റ്റിലായത്.അണങ്കൂരിലെ കൊച്ചിന്‍ ബേക്കറിയില്‍ 11ന് വൈകിട്ടാണ് അക്രമമുണ്ടായത്. ബേക്കറി ഉടമ ചെങ്കള ബേര്‍ക്കയിലെ ബി. അബ്ദുല്‍ ഹാരിസി(48)നെ അക്രമിക്കുകയും ബേക്കറിയിലെ ഷോക്കേസുകളും ഭരണികളും അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

കാസര്‍കോട്: അണങ്കൂരില്‍ ബേക്കറി ഉടമയെ അക്രമിച്ച കേസില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബെദിരയിലെ മൊയ്തീന്‍ തന്‍സീര്‍ ബി.എ(26), അണങ്കൂര്‍ ടിപ്പുനഗറിലെ മുഹമ്മദ് അജ്മല്‍ സിനാന്‍ (19) എന്നിവരും പതിനേഴുകാരനുമാണ് അറസ്റ്റിലായത്.
അണങ്കൂരിലെ കൊച്ചിന്‍ ബേക്കറിയില്‍ 11ന് വൈകിട്ടാണ് അക്രമമുണ്ടായത്. ബേക്കറി ഉടമ ചെങ്കള ബേര്‍ക്കയിലെ ബി. അബ്ദുല്‍ ഹാരിസി(48)നെ അക്രമിക്കുകയും ബേക്കറിയിലെ ഷോക്കേസുകളും ഭരണികളും അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

Related Articles
Next Story
Share it