യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച കേസില്‍ മൂന്ന് പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈന്‍ (28), പൊവ്വലിലെ അബ്ദുല്‍ മുനവര്‍ (25), അണങ്കൂരിലെ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ചെങ്കള റഹ്മത്ത് നഗറിലെ മുഹമ്മദ് ഷെരീഫി (29)നെ തട്ടിക്കൊണ്ട് പോയി പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. 21ന് പുലര്‍ച്ചെ ഒരുമണിയോടെ ചെങ്കള നാലാംമൈല്‍ ഇ.കെ. നായനാര്‍ ആസ്പത്രിക്ക് സമീപം വെച്ചാണ് ഷെരീഫിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് […]

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച കേസില്‍ മൂന്ന് പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈന്‍ (28), പൊവ്വലിലെ അബ്ദുല്‍ മുനവര്‍ (25), അണങ്കൂരിലെ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ചെങ്കള റഹ്മത്ത് നഗറിലെ മുഹമ്മദ് ഷെരീഫി (29)നെ തട്ടിക്കൊണ്ട് പോയി പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. 21ന് പുലര്‍ച്ചെ ഒരുമണിയോടെ ചെങ്കള നാലാംമൈല്‍ ഇ.കെ. നായനാര്‍ ആസ്പത്രിക്ക് സമീപം വെച്ചാണ് ഷെരീഫിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മൊബൈല്‍ ഫോണും 17,400 രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി. നേരത്തെയുണ്ടായ ഇടപാട് പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it