ആരിക്കാടി കടവത്ത് പുഴയില്‍ സഹോദരങ്ങളടക്കം മൂന്നുപേര്‍ മുങ്ങിമരിച്ച സംഭവം നാടിന്റെ നൊമ്പരമായി

കുമ്പള: പേരാല്‍ കണ്ണൂരിലെ ബന്ധുവിന്റെ കല്യാണ ചടങ്ങിനെത്തിയ കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ ആരിക്കാടി കടവത്ത് പുഴയില്‍ മുങ്ങിമരിച്ച സംഭവം നാടിന്റെ നൊമ്പരമായി. കര്‍ണാടക സുള്ള്യ ബെള്ളാജെ നെല്ലൂര്‍ കെ.എം. രാജ എര്‍മ്മട്ടി ഹൗസിലെ കീര്‍ത്തന്‍ (18), അനുജനും പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ കാര്‍ത്തിക്ക് (17), പുത്തൂര്‍ ബടകണ്ണൂര്‍ മോണപ്പദവ് സ്വദേശിയും ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയുമായ നിരഞ്ജന്‍ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് 12 പേരടങ്ങുന്ന സംഘം മീന്‍പിടിക്കാനും കുളിക്കാനുമായി ആരിക്കാടി കടവത്ത് പുഴയോരത്ത് എത്തിയത്. കുളിക്കുന്നതിനിടെയാണ് […]

കുമ്പള: പേരാല്‍ കണ്ണൂരിലെ ബന്ധുവിന്റെ കല്യാണ ചടങ്ങിനെത്തിയ കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ ആരിക്കാടി കടവത്ത് പുഴയില്‍ മുങ്ങിമരിച്ച സംഭവം നാടിന്റെ നൊമ്പരമായി.
കര്‍ണാടക സുള്ള്യ ബെള്ളാജെ നെല്ലൂര്‍ കെ.എം. രാജ എര്‍മ്മട്ടി ഹൗസിലെ കീര്‍ത്തന്‍ (18), അനുജനും പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ കാര്‍ത്തിക്ക് (17), പുത്തൂര്‍ ബടകണ്ണൂര്‍ മോണപ്പദവ് സ്വദേശിയും ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയുമായ നിരഞ്ജന്‍ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് 12 പേരടങ്ങുന്ന സംഘം മീന്‍പിടിക്കാനും കുളിക്കാനുമായി ആരിക്കാടി കടവത്ത് പുഴയോരത്ത് എത്തിയത്. കുളിക്കുന്നതിനിടെയാണ് ഒരാള്‍ പുഴയിലെ ചെളിയില്‍ മുങ്ങിത്താണത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനിടെ കീര്‍ത്തനെയും കാര്‍ത്തിക്കിനെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനിടെ രാത്രി 10മണിയോടെയാണ് നിരഞ്ജന്റെ മൃതദേഹം കണ്ടെത്തുന്നത്. മുങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഫയര്‍ഫോഴ്‌സ് സംഘം തിരച്ചില്‍ നടത്തിയത്. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവരുടെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇവരുടെ സ്വദേശത്തേക്ക് കൊണ്ടുപോകും.
ടാപ്പിംഗ് തൊഴിലാളി പുരുഷോത്തമയുടെയും സാവിത്രിയുടെയും മക്കളാണ് കീര്‍ത്തനും കാര്‍ത്തിക്കും. രണ്ട് മക്കളും നഷ്ടപ്പെട്ട കുടുംബത്തിന്റെ ദു:ഖം നാടിന്റെ കൂടി വേദനയായി.
പരേതനായ പുട്ടണ്ണയുടെയും ബീഡിത്തൊഴിലാളി കമലയുടെയും മകനാണ് നിരഞ്ജന്‍. ഹേമലത, വിജിത് കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it