വില്‍പനക്ക് കൊണ്ടു വന്ന എം.ഡി.എം.എയുമായി മൂന്നുപേരെ പിടികൂടി
ബേക്കല്‍: ഉദുമയിലും വില്‍പനക്ക് കൊണ്ടു വന്ന എം.ഡി.എം.എ പൊലീസ് പിടികൂടി. 10 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കീഴൂരിലെ ഷാജഹാന്‍ (33), ബെണ്ടിച്ചാലിലെ മുഹമ്മദ് ഖൈസ് (31), കളനാട് കൂവ്വത്തൊട്ടിയിലെ മൊയ്തീന്‍ ജാസിദ് (34) എന്നിവരെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉദുമ, പടിഞ്ഞാര്‍, പള്ളം എന്നിവിടങ്ങളില്‍ വില്‍പനക്ക് കൊണ്ടു വന്ന എം.ഡി.എം.എയാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ച മൂന്ന് പേരെ കൂടി […]

ബേക്കല്‍: ഉദുമയിലും വില്‍പനക്ക് കൊണ്ടു വന്ന എം.ഡി.എം.എ പൊലീസ് പിടികൂടി. 10 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കീഴൂരിലെ ഷാജഹാന്‍ (33), ബെണ്ടിച്ചാലിലെ മുഹമ്മദ് ഖൈസ് (31), കളനാട് കൂവ്വത്തൊട്ടിയിലെ മൊയ്തീന്‍ ജാസിദ് (34) എന്നിവരെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉദുമ, പടിഞ്ഞാര്‍, പള്ളം എന്നിവിടങ്ങളില്‍ വില്‍പനക്ക് കൊണ്ടു വന്ന എം.ഡി.എം.എയാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ച മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, എസ്.ഐമാരായ എം.രജനീഷ്, ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, സി.കെ സനല്‍, സനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, സന്തോഷ്, നിധിന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.