കടയില്‍ കയറി സ്ത്രീയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: മടിക്കൈ ചതുരക്കിണറില്‍ കടയിലെത്തി വെള്ളം ചോദിച്ച ശേഷം കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പൊലീസിന്റെ പിടിയിലായി. കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് ഇജാസ് എം.കെ (24), പനയാല്‍ പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (24), കുണിയയിലെ അബ്ദുല്‍നാസര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. 10ന് രാവിലെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ രാജീവന്‍, എ.എസ്.ഐ അബൂബക്കര്‍ കല്ലായി, […]

കാഞ്ഞങ്ങാട്: മടിക്കൈ ചതുരക്കിണറില്‍ കടയിലെത്തി വെള്ളം ചോദിച്ച ശേഷം കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പൊലീസിന്റെ പിടിയിലായി. കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് ഇജാസ് എം.കെ (24), പനയാല്‍ പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (24), കുണിയയിലെ അബ്ദുല്‍നാസര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. 10ന് രാവിലെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ രാജീവന്‍, എ.എസ്.ഐ അബൂബക്കര്‍ കല്ലായി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, ഷൈജു മോഹന്‍, സി.പി.ഒമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇവര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കുകയും ഇത്തരം കേസുകളില്‍ സംശയിക്കുന്ന ആളുകളെ സൂക്ഷ്മ നിരീക്ഷണം നടത്തി വരികയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ല്‍ അധികം സി.സി.ടി.വി ക്യാമറകളാണ് പരിശോധിച്ചത്. സംഭവം നടന്ന് പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് പൊന്‍തൂവലായി. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കരുവിഞ്ചിയത്ത് ഫെബ്രുവരി രണ്ടിന് റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചതും മാര്‍ച്ച് 26ന് ബന്തടുക്ക പടുപ്പില്‍ ആയുര്‍വേദമരുന്ന് കടയുടെ അകത്തു കയറി മാല പൊട്ടിച്ചതും ഓഗസ്റ്റ് ആറിന് ചേരിപ്പാടി നാഗത്തിങ്കാലില്‍ നടന്ന മാല പൊട്ടിച്ചതും മംഗലാപുരം കങ്കനാടി പൊലീസ് സ്റ്റേഷന്‍, ബന്ദര്‍ പൊാലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നടന്ന മൂന്ന് ബൈക്ക് മോഷണ കേസുകള്‍ക്ക് പിന്നിലും കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ബൈക്ക് മോഷണത്തിനും പിന്നില്‍ ഇവരാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. 17-ാം വയസ്സില്‍ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്റെ പേരില്‍ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍. കാസര്‍കോട് ജില്ലകളില്‍ ആയി മയക്കു മരുന്ന് വിതരണം ഉള്‍പ്പെടെ ആറു കേസുകള്‍ ഉണ്ട്. 17-ാം വയസില്‍ തന്നെ മോഷണം തുടങ്ങിയ ഇബ്രാഹിം ബാദുഷയുടെ പേരില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ കൂടാതെ മംഗലാപുരം ഭാഗങ്ങളിലുമായി 12 മോഷണ കേസുകളുണ്ട്. നാസര്‍ നേരത്തെ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.