നിര്‍മാണത്തൊഴിലാളിയെയും 17കാരിയെയും വെട്ടിക്കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: കെട്ടിടനിര്‍മാണതൊഴിലാളിയെയും പതിനേഴുകാരിയെയും വെട്ടിക്കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബേവിനമട്ടി സ്വദേശികളായ വിശ്വനാഥിനെയും കാമുകി രാജേശ്വരിയുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.സംഭവത്തില്‍ രാജേശ്വരിയുടെ അച്ഛനും ബന്ധുക്കളുമടക്കം മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നോക്ക ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. വിശ്വനാഥും രാജേശ്വരിയും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു.കാസര്‍കോട്ട് കെട്ടിടനിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന വിശ്വനാഥ്, നാട്ടിലെത്തുമ്പോഴെല്ലാം രാജേശ്വരിയെ കണ്ടിരുന്നു. രണ്ട് തവണ രാജേശ്വരിയുടെ അച്ഛന്‍ വിശ്വനാഥിനെ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും […]

മംഗളൂരു: കെട്ടിടനിര്‍മാണതൊഴിലാളിയെയും പതിനേഴുകാരിയെയും വെട്ടിക്കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം മൂന്നുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബേവിനമട്ടി സ്വദേശികളായ വിശ്വനാഥിനെയും കാമുകി രാജേശ്വരിയുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
സംഭവത്തില്‍ രാജേശ്വരിയുടെ അച്ഛനും ബന്ധുക്കളുമടക്കം മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നോക്ക ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. വിശ്വനാഥും രാജേശ്വരിയും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു.
കാസര്‍കോട്ട് കെട്ടിടനിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന വിശ്വനാഥ്, നാട്ടിലെത്തുമ്പോഴെല്ലാം രാജേശ്വരിയെ കണ്ടിരുന്നു. രണ്ട് തവണ രാജേശ്വരിയുടെ അച്ഛന്‍ വിശ്വനാഥിനെ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജേശ്വരിക്ക് 14 വയസ്സുള്ളപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണ്. 17 വയസ്സുള്ള രാജേശ്വരിക്ക് പ്രായപൂര്‍ത്തി ആയാലുടന്‍ വിവാഹം കഴിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഈ വിവരം രാജേശ്വരി അമ്മയോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.
വിവാഹക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് രാജേശ്വരിയെ കൊണ്ട് വിശ്വനാഥിനെ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. സെപ്തംബര്‍ 30 നായിരുന്നു കൊലപാതകം നടന്നത്.

Related Articles
Next Story
Share it