കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്ന് പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്ന് പേരെ കാപ്പ ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ്, അമ്പലത്തറ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതിയായ കാഞ്ഞിരപ്പൊയില്‍ പെര്‍ളത് ഹൗസിലെ എം. അശോകന്‍ (33), നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വളപ്പിലെ ആസിഫ് (21), ബളാല്‍ അത്തിക്കടവിലെ ഹരീഷ് കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്.അശോകനെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ. പി. ഷൈനിന്റെ നേതൃത്വത്തില്‍ തമിഴ്‌നാടിലെ സേലത്തു നിന്നാണ് സാഹസികമായി പിടികൂടിയത്.അശോകനെതിരെ ജില്ലാ […]

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്ന് പേരെ കാപ്പ ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ്, അമ്പലത്തറ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതിയായ കാഞ്ഞിരപ്പൊയില്‍ പെര്‍ളത് ഹൗസിലെ എം. അശോകന്‍ (33), നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വളപ്പിലെ ആസിഫ് (21), ബളാല്‍ അത്തിക്കടവിലെ ഹരീഷ് കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്.
അശോകനെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ. പി. ഷൈനിന്റെ നേതൃത്വത്തില്‍ തമിഴ്‌നാടിലെ സേലത്തു നിന്നാണ് സാഹസികമായി പിടികൂടിയത്.
അശോകനെതിരെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന കാപ്പ പ്രകാരം നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ന്ന് ജില്ലാ കലക്ടര്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
അതിനിടെ ഒളിവില്‍ പോയ അശോകനെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പരിധിയിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നിരവധി മോഷണങ്ങള്‍ക്ക് പിന്നിലെ പ്രതിയാണ് ആസിഫ് എന്ന് പൊലീസ് പറഞ്ഞു.
കാപ്പ നിയമം ചുമത്തിയ മൂന്ന് പേരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചതായി കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Related Articles
Next Story
Share it