തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കോളേജ് വിദ്യാര്‍ഥിനികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: പാണത്തൂര്‍ കുണ്ടുപ്പള്ളിയില്‍ തേനീച്ചക്കൂട്ടത്തിന്റെ അക്രമണത്തില്‍ കോളേജ് വിദ്യാര്‍ഥിനികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ കൊറതിപ്പതിയിലെ ബാലകൃഷ്ണന്റെ മക്കളായ അമ്പിളി(20), വിപിന(17), കുണ്ടുപ്പള്ളിയിലെ സോമന്‍ നായ്ക്ക്(56) എന്നിവര്‍ക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. അമ്പിളിയെയും വിപിനയെയും പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലും സാരമായി പരിക്കേറ്റ സോമനായ്ക്കിനെ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. പരുന്ത് ചവിട്ടിയതിനെ തുടര്‍ന്ന് തേനീച്ചക്കൂട് ഇളകുകയായിരുന്നു. ട്രിപ്പ് ജീപ്പില്‍ കോളേജ് വിട്ട് എത്തിയ അമ്പിളിയും വിപിനയും വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് തേനീച്ചകളുടെ അക്രമണത്തിന് ഇരകളായത്. ഇതേ സമയം […]

കാഞ്ഞങ്ങാട്: പാണത്തൂര്‍ കുണ്ടുപ്പള്ളിയില്‍ തേനീച്ചക്കൂട്ടത്തിന്റെ അക്രമണത്തില്‍ കോളേജ് വിദ്യാര്‍ഥിനികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ കൊറതിപ്പതിയിലെ ബാലകൃഷ്ണന്റെ മക്കളായ അമ്പിളി(20), വിപിന(17), കുണ്ടുപ്പള്ളിയിലെ സോമന്‍ നായ്ക്ക്(56) എന്നിവര്‍ക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. അമ്പിളിയെയും വിപിനയെയും പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലും സാരമായി പരിക്കേറ്റ സോമനായ്ക്കിനെ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. പരുന്ത് ചവിട്ടിയതിനെ തുടര്‍ന്ന് തേനീച്ചക്കൂട് ഇളകുകയായിരുന്നു. ട്രിപ്പ് ജീപ്പില്‍ കോളേജ് വിട്ട് എത്തിയ അമ്പിളിയും വിപിനയും വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് തേനീച്ചകളുടെ അക്രമണത്തിന് ഇരകളായത്. ഇതേ സമയം കുണ്ടുപ്പള്ളിയിലേക്ക് നടന്നുപോകുമ്പോഴാണ്‌സോമന്‍ നായ്ക്കിന് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്.

Related Articles
Next Story
Share it