യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പരിഹസിച്ചതിലുള്ള വിരോധം മൂലം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പരിഹസിച്ചതിലുള്ള വിരോധംമൂലം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ്ജ് പാപ്പി (26), സഹോദരന്‍ ജെറാള്‍ഡ് കാര്‍ത്തിക് (34), സുഹൃത്ത് ഡാനിയല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്ത് 31ന് കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സണ്‍ഡേ മാര്‍ക്കറ്റ് റോഡിന് സമീപത്തെ വളര്‍ത്തുമൃഗങ്ങളെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയായ രവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ലെ പുതുവത്സരാഘോഷത്തിന്റെ തലേദിവസം […]

ബംഗളൂരു: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പരിഹസിച്ചതിലുള്ള വിരോധംമൂലം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ്ജ് പാപ്പി (26), സഹോദരന്‍ ജെറാള്‍ഡ് കാര്‍ത്തിക് (34), സുഹൃത്ത് ഡാനിയല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്ത് 31ന് കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സണ്‍ഡേ മാര്‍ക്കറ്റ് റോഡിന് സമീപത്തെ വളര്‍ത്തുമൃഗങ്ങളെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയായ രവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. 2017 ലെ പുതുവത്സരാഘോഷത്തിന്റെ തലേദിവസം രാത്രി ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് ജോര്‍ജെന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ നാല് സുഹൃത്തുക്കള്‍ക്കൊപ്പം ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായിരുന്ന ജോര്‍ജ് പിന്നീട് ജാമ്യത്തിലിറങ്ങി. പരിചയക്കാരനായ രവി ജോര്‍ജിനെ കാണുമ്പോഴെല്ലാം ബലാത്സംഗക്കേസിലെ പ്രതിയെന്നുപറഞ്ഞ് പരിഹസിക്കുന്നത് പതിവായി. പ്രകോപിതനായ ജോര്‍ജ് തന്റെ സഹോദരന്‍ കാര്‍ത്തിക്കുമായി ഗൂഡാലോചന നടത്തി രവിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.
ആഗസ്റ്റ് 31ന് മോട്ടോര്‍ ബൈക്കുകളിലെത്തിയ പ്രതികള്‍ വഴിയോരത്തെ കടയില്‍ ചായ കുടിക്കുകയായിരുന്ന രവിയെ കാണുകയും ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
തുടര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് രവിയെ ജോര്‍ജും കാര്‍ത്തികും സുഹൃത്ത് ഡാനിയലിന്റെ സഹായത്തോടെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച കെജി ഹള്ളി പൊലീസ് തിങ്കളാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it