മൂന്ന് മോട്ടോറുകള്‍ അറ്റകുറ്റപ്പണിയില്‍; കുടിവെള്ളം മുടങ്ങി കുമ്പള

കുമ്പള: മൂന്ന് മോട്ടോറുകള്‍ അറ്റകുറ്റപ്പണിയിലായതിനാല്‍ കുമ്പളയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. അധികൃതരുടെ അനാസ്ഥകാരണമാണ് കുടിവെള്ളം മുടങ്ങിയത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ കേരള വാട്ടര്‍ അതോറിറ്റിയുടെയും കേന്ദ്രസര്‍ക്കാരിന്റെ ജലമിഷന്‍ പദ്ധതിയുടെയും കുടിവെള്ളമാണ് മുടങ്ങിയത്. കുമ്പള ഷിറിയപുഴയിലെ ഉളുവാര്‍ ഭാഗത്തുള്ള കിണറുകളില്‍ സ്ഥാപിച്ച മൂന്ന് മോട്ടോറുകളുടെ അറ്റകുറ്റപ്പണി കാരണമാണ് കുടിവെള്ളം മുടങ്ങിയത്. രണ്ട് കിണറുകളാണ് ഇവിടെയുള്ളത്. ഒരു കിണര്‍ മഴക്കാലത്ത് വെള്ളം പമ്പ് ചെയ്യാനും മറ്റൊന്ന് വേനല്‍ക്കാലത്ത് വെള്ളം പമ്പ് ചെയ്യാനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. […]

കുമ്പള: മൂന്ന് മോട്ടോറുകള്‍ അറ്റകുറ്റപ്പണിയിലായതിനാല്‍ കുമ്പളയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. അധികൃതരുടെ അനാസ്ഥകാരണമാണ് കുടിവെള്ളം മുടങ്ങിയത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ കേരള വാട്ടര്‍ അതോറിറ്റിയുടെയും കേന്ദ്രസര്‍ക്കാരിന്റെ ജലമിഷന്‍ പദ്ധതിയുടെയും കുടിവെള്ളമാണ് മുടങ്ങിയത്. കുമ്പള ഷിറിയപുഴയിലെ ഉളുവാര്‍ ഭാഗത്തുള്ള കിണറുകളില്‍ സ്ഥാപിച്ച മൂന്ന് മോട്ടോറുകളുടെ അറ്റകുറ്റപ്പണി കാരണമാണ് കുടിവെള്ളം മുടങ്ങിയത്. രണ്ട് കിണറുകളാണ് ഇവിടെയുള്ളത്. ഒരു കിണര്‍ മഴക്കാലത്ത് വെള്ളം പമ്പ് ചെയ്യാനും മറ്റൊന്ന് വേനല്‍ക്കാലത്ത് വെള്ളം പമ്പ് ചെയ്യാനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് ഉപയോഗിക്കുന്ന കിണറിന്റെ രണ്ട് മോട്ടോറുകളും മറ്റൊരു കിണറിന്റെ ഒരു മോട്ടോറുമാണ് അറ്റകുറ്റപ്പണിക്ക് വേണ്ടി അഴിച്ചു കൊണ്ടുപോയത്. വെള്ളം പമ്പ് ചെയ്യണമെങ്കില്‍ കിണറുകളില്‍ രണ്ട് മോട്ടോറുകള്‍ ആവശ്യമാണ്. ഒരു മോട്ടോര്‍ അധികമായി സൂക്ഷിക്കാറുണ്ട്. അത് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പുഴയില്‍ ഇഷ്ടം പോലെ വെള്ളമുണ്ടെന്നും മോട്ടോറുകളുടെ അറ്റകുറ്റ പണി തീര്‍ക്കാത്തത് കാരണമാണ് വെള്ളം മുടങ്ങിതെന്നും നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it