കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്‌സല്‍, കൊളപ്പാടന്‍ നിസാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് എന്നിവരെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കവര്‍ച്ചയിലെ ഗൂഢാലോചന, യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യല്‍ തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. തമിഴ്നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് വഴിക്കടവ് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും സ്വര്‍ണമിടപാടിന്റെ […]

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്‌സല്‍, കൊളപ്പാടന്‍ നിസാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് എന്നിവരെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കവര്‍ച്ചയിലെ ഗൂഢാലോചന, യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യല്‍ തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.

തമിഴ്നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് വഴിക്കടവ് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും സ്വര്‍ണമിടപാടിന്റെ രേഖകളും നഞ്ചക്ക് അടക്കം മാരകായുധങ്ങളും ലഭിച്ചിട്ടുണ്ട്. പിടിയിലായ റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്. ഇതോടെ സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. 15 ഓളം വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ജൂണ്‍ 21ന് പുലര്‍ച്ചെ, രാമനാട്ടുകര അപകടം നടന്ന ദിവസമാണ് തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും നടന്നത്. പാലക്കാട് പുതുനഗരം സ്വദേശി മുഹമ്മദ് ആണ് പരാതിക്കാരന്‍. കരിപ്പൂരില്‍ നിന്നും ശിഹാബിന്റെ നിയന്ത്രണത്തില്‍ ഉള്ള ലോഡ്ജില്‍ കൊണ്ട് പോയി മര്‍ദിച്ച്, മൊബൈല്‍ ഫോണ്‍, വാച്ച്, ലഗേജുകള്‍ എന്നിവ കവര്‍ന്നു എന്നാണ് പരാതി.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ. അഷ്‌റഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ് വി.കെ., രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്, അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related Articles
Next Story
Share it