16കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്ക പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഉളിയത്തടുക്ക പള്ളത്തെ അബ്ദുല്‍ അസീസ് (38), കൂഡ്‌ലു കാനത്തിങ്കരയിലെ സുബ്ബ (58), ഉളിയത്തടുക്കയിലെ വാസുദേവ ഗട്ടി (50) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. പെണ്‍കുട്ടിയെ 14 വയസ് മുതലുള്ള രണ്ടുവര്‍ഷം നിരവധി പേര്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചതായാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടല്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം […]

കാസര്‍കോട്: ഉളിയത്തടുക്ക പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഉളിയത്തടുക്ക പള്ളത്തെ അബ്ദുല്‍ അസീസ് (38), കൂഡ്‌ലു കാനത്തിങ്കരയിലെ സുബ്ബ (58), ഉളിയത്തടുക്കയിലെ വാസുദേവ ഗട്ടി (50) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.
പെണ്‍കുട്ടിയെ 14 വയസ് മുതലുള്ള രണ്ടുവര്‍ഷം നിരവധി പേര്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചതായാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടല്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it