16കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെക്കൂടി കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. ഉളിയത്തടുക്കയിലെ എ.കെ. മുഹമ്മദ് ഹനീഫ (58), മധൂര്‍ ചെന്നിക്കോടിലെ സി.എ. അബ്ബാസ് (49), മധൂര്‍ പരിധിയിലെ ഉസ്മാന്‍ (55) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. സംഭവത്തില്‍ ഉളിയത്തടുക്ക എസ്.പി. നഗറിലെ സി. അബ്ബാസിനെ (58) നേരത്തെ അറസ്റ്റുചെയ്തിരുന്നു. 26നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. അബ്ബാസ് പെണ്‍കുട്ടിയെയും 10വയസുള്ള സഹോദരനെയും പ്രലോഭിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് […]

കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെക്കൂടി കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. ഉളിയത്തടുക്കയിലെ എ.കെ. മുഹമ്മദ് ഹനീഫ (58), മധൂര്‍ ചെന്നിക്കോടിലെ സി.എ. അബ്ബാസ് (49), മധൂര്‍ പരിധിയിലെ ഉസ്മാന്‍ (55) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. സംഭവത്തില്‍ ഉളിയത്തടുക്ക എസ്.പി. നഗറിലെ സി. അബ്ബാസിനെ (58) നേരത്തെ അറസ്റ്റുചെയ്തിരുന്നു. 26നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. അബ്ബാസ് പെണ്‍കുട്ടിയെയും 10വയസുള്ള സഹോദരനെയും പ്രലോഭിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിരേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it