എയിംസ് കാസര്‍കോട് കൂട്ടായ്മയുടെ നിരാഹാര സമരം മൂന്ന് മാസം പിന്നിട്ടു

കാസര്‍കോട്: എയിംസ് ബഹുജന കൂട്ടായ്മ പുതിയ ബസ് സ്റ്റാന്റിനടുത്ത് നടത്തിവരുന്ന നിരാഹാര സമരം 93 ദിവസം പിന്നിട്ടു. വിഷു ദിനത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം എ.വി. മധുസൂദനന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി. രാഹുലന്‍, ജില്ലാ സെക്രട്ടറി ഷാഫി കല്ലുവളപ്പില്‍ എന്നിവര്‍ നിരാഹാരം അനുഷ്ടിച്ചു. മുന്‍ മന്ത്രി സി.ടി. അഹമ്മദലി നാരാങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിച്ചു. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: എയിംസ് ബഹുജന കൂട്ടായ്മ പുതിയ ബസ് സ്റ്റാന്റിനടുത്ത് നടത്തിവരുന്ന നിരാഹാര സമരം 93 ദിവസം പിന്നിട്ടു. വിഷു ദിനത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം എ.വി. മധുസൂദനന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി. രാഹുലന്‍, ജില്ലാ സെക്രട്ടറി ഷാഫി കല്ലുവളപ്പില്‍ എന്നിവര്‍ നിരാഹാരം അനുഷ്ടിച്ചു.
മുന്‍ മന്ത്രി സി.ടി. അഹമ്മദലി നാരാങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിച്ചു. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരീം ചൗക്കി സ്വാഗതം പറഞ്ഞു. എം.കെ. മനോഹരന്‍ കണ്ണൂര്‍, ബഷീര്‍ കൊല്ലമ്പാടി, ഹമീദ് ചേരങ്കൈ, ഇക്ബാല്‍ കല്ലുവളപ്പില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it