കരാറുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

ചെര്‍ക്കള: ചെര്‍ക്കള ബേര്‍ക്കയിലെ യുവകരാറുകാരന്‍ പെര്‍ളം അഷ്‌റഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ വിദ്യാനഗര്‍ സി.ഐ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്കയിലെ പുനത്തില്‍ അഷ്‌റഫ്, പള്ളത്തടുക്കത്തെ അന്‍വര്‍, കെ.കെ ചേരൂരില്‍ താമസിക്കുന്ന റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തിലെ ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ മൂവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടര ലക്ഷം രൂപക്ക് അക്രമത്തിന് ക്വട്ടേഷന്‍ എടുത്തായാണ് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. വധശ്രമത്തില്‍ […]

ചെര്‍ക്കള: ചെര്‍ക്കള ബേര്‍ക്കയിലെ യുവകരാറുകാരന്‍ പെര്‍ളം അഷ്‌റഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ വിദ്യാനഗര്‍ സി.ഐ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്കയിലെ പുനത്തില്‍ അഷ്‌റഫ്, പള്ളത്തടുക്കത്തെ അന്‍വര്‍, കെ.കെ ചേരൂരില്‍ താമസിക്കുന്ന റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തിലെ ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ മൂവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടര ലക്ഷം രൂപക്ക് അക്രമത്തിന് ക്വട്ടേഷന്‍ എടുത്തായാണ് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട അഷ്‌റഫ് ദിവസങ്ങളോളം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.പി ഷിനോയി, രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മറ്റുപ്രതികളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it