കല്‍പറ്റയിലെ വാഹനാപകടത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; കണ്ണീരണിഞ്ഞ് വെള്ളരിക്കുണ്ടും

കാഞ്ഞങ്ങാട്: കല്‍പ്പറ്റയിലെ വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണം വെള്ളരിക്കുണ്ടിനെയും കണ്ണീരിലാഴ്ത്തി. അപകടത്തില്‍ മരിച്ച സ്‌നേഹ ജോസഫ് വെള്ളരിക്കുണ്ട് മങ്കയം സ്വദേശിനിയാണ്. സഹപാഠികള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കണ്ണൂര്‍ പാലത്തും കടവ് സ്വദേശി അഡോണ്‍ ബെസ്റ്റി(21), അങ്ങാടിക്കടവ് സ്വദേശിനി ജിസ്‌ന മേരി ജോസഫ് (21) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇതേ കോളേജിലെ വിദ്യാര്‍ത്ഥി പേരാവൂരിലെ സാന്‍ജോ, മരിച്ച സ്‌നേഹയുടെ സഹോദരി സോന അഡോണിന്റെ […]

കാഞ്ഞങ്ങാട്: കല്‍പ്പറ്റയിലെ വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണം വെള്ളരിക്കുണ്ടിനെയും കണ്ണീരിലാഴ്ത്തി. അപകടത്തില്‍ മരിച്ച സ്‌നേഹ ജോസഫ് വെള്ളരിക്കുണ്ട് മങ്കയം സ്വദേശിനിയാണ്. സഹപാഠികള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കണ്ണൂര്‍ പാലത്തും കടവ് സ്വദേശി അഡോണ്‍ ബെസ്റ്റി(21), അങ്ങാടിക്കടവ് സ്വദേശിനി ജിസ്‌ന മേരി ജോസഫ് (21) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇതേ കോളേജിലെ വിദ്യാര്‍ത്ഥി പേരാവൂരിലെ സാന്‍ജോ, മരിച്ച സ്‌നേഹയുടെ സഹോദരി സോന അഡോണിന്റെ സഹോദരി ഡിയോണ എന്നിവര്‍ക്ക് സാരമായ പരിക്കുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കല്‍പ്പറ്റ പടിഞ്ഞാറേതറ റോഡില്‍ പുഴ മുടിയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഡോണ്‍ ബോസ്‌കോ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ. പുത്തന്‍പുരക്കല്‍ ജോസഫ്-മേരി ദമ്പതികളുടെ മകളാണ്.
പരിക്കേറ്റ സോന (പ്ലസ് ടു വിദ്യാര്‍ത്ഥിനി സെന്റ എലിസബത്ത് സ്‌കൂള്‍ വെള്ളരിക്കുണ്ട്), ജസ്റ്റിന്‍ (യു.കെ) എന്നിവര്‍ സഹോദരങ്ങളാണ്. ബി.സി.എ വിദ്യാര്‍ത്ഥിയാണ് മരിച്ച അഡോണ്‍. സ്‌നേഹയുടെ മൃതദേഹം ഇന്ന് വൈകിട്ട് നടപടി ക്രമങ്ങള്‍ക്കുശേഷം വെള്ളരിക്കുണ്ടിലേക്ക് കൊണ്ടുവരും. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന്.

Related Articles
Next Story
Share it