മാസങ്ങള്‍ക്കിടെ സര്‍വീസ് റോഡിലെ അപകടത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

കുമ്പള: ദേശീയപാത സര്‍വീസ് റോഡില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളും മരണങ്ങളും മൂലം നിര്‍മ്മാണ കമ്പനിക്കെതിരെ ജനരോഷം ഉയര്‍ന്നു വരുന്നതിനിടെ കുമ്പള ദേവീനഗറിലെ യു.എല്‍.സി.സി ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതികള്‍ ബോധിപ്പിച്ച് മൊഗ്രാല്‍ ദേശീയവേദി സംഘം. നിര്‍മ്മാണ രീതിയിലെ അശാസ്ത്രീയതയും പോരായ്മകളും ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. മൊഗ്രാല്‍-കുമ്പള ദേശീയപാത സര്‍വീസ് റോഡില്‍ മാത്രം ഈ വര്‍ഷം മൂന്ന് വാഹനാപകട മരണങ്ങള്‍ സംഭവിച്ചു. മൂന്നു മരണങ്ങളും നിര്‍മ്മാണത്തിന്റെ അശാസ്ത്രീയത മൂലമെന്ന് പരാതിയുയര്‍ന്നിരുന്നു. ഓവുചാലിലെ സ്ലാബില്‍ തട്ടി തെറിച്ചുവീണാണ് അപടങ്ങള്‍ സംഭവിച്ചത്. സര്‍വ്വീസ് […]

കുമ്പള: ദേശീയപാത സര്‍വീസ് റോഡില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളും മരണങ്ങളും മൂലം നിര്‍മ്മാണ കമ്പനിക്കെതിരെ ജനരോഷം ഉയര്‍ന്നു വരുന്നതിനിടെ കുമ്പള ദേവീനഗറിലെ യു.എല്‍.സി.സി ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതികള്‍ ബോധിപ്പിച്ച് മൊഗ്രാല്‍ ദേശീയവേദി സംഘം. നിര്‍മ്മാണ രീതിയിലെ അശാസ്ത്രീയതയും പോരായ്മകളും ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. മൊഗ്രാല്‍-കുമ്പള ദേശീയപാത സര്‍വീസ് റോഡില്‍ മാത്രം ഈ വര്‍ഷം മൂന്ന് വാഹനാപകട മരണങ്ങള്‍ സംഭവിച്ചു. മൂന്നു മരണങ്ങളും നിര്‍മ്മാണത്തിന്റെ അശാസ്ത്രീയത മൂലമെന്ന് പരാതിയുയര്‍ന്നിരുന്നു. ഓവുചാലിലെ സ്ലാബില്‍ തട്ടി തെറിച്ചുവീണാണ് അപടങ്ങള്‍ സംഭവിച്ചത്. സര്‍വ്വീസ് റോഡില്‍ നിലവില്‍ ഒരു വലിയ വാഹനത്തിന് മാത്രമേ പോകാന്‍ കഴിയുന്നുള്ളൂ. പലപ്പോഴും വാഹനങ്ങളെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സര്‍വീസ് റോഡില്‍ നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മരണപ്പെട്ടവര്‍ കുടുംബത്തിലെ ഏക അത്താണിയാണെന്നിരിക്കെ കുടുംബത്തിന് നിര്‍മ്മാണ കമ്പനി മാനുഷിക പരിഗണന വെച്ച് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കണമെന്നും ദേശീയവേദി നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂട്ടര്‍ അപകടത്തില്‍ മരണപ്പെട്ട ദിനേശ് ചന്ദ്രയുടെ അനുജന്‍ സുരേഷ് ചന്ദ്രനും ദേശീയവേദി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഓവുചാലിന്റെ സ്ലാബും റോഡും തമ്മിലുള്ള അന്തരം പരിഹരിക്കുക നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്യുക, മതിലിനോട് ചേര്‍ന്ന് കിടക്കുന്ന കുഴികള്‍ മൂടാന്‍ നടപടി സ്വീകരിക്കുക, നടപ്പാത നിര്‍മ്മിക്കുന്ന സ്ഥലത്തെ ടെലിഫോണ്‍ അധികൃതരുടെ കുഴിയെടുപ്പ് കൃത്യമായി മൂടാന്‍ ഇടപെടല്‍ നടത്തുക, ബസ്സുകള്‍ അടിപ്പാതയ്ക്ക് സമാനമായി നിര്‍ത്തിയിടുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാല്‍ ബസ്‌സ്റ്റോപ്പുകളില്‍ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എല്ലാ വിഷയങ്ങളും പരിശോധിച്ച് ഘട്ടം ഘട്ടമായി പ്രശ്‌നപരിഹാരം കാണുമെന്ന് യു.എല്‍.സി.സി കുമ്പള റീച് ഡയറക്ടര്‍ അജിത് ഉറപ്പുനല്‍കിയതായി ദേശീയവേദി ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് ടി.കെ അന്‍വര്‍, സെക്രട്ടറി എം.എ മൂസ, ഹമീദ് കാവില്‍, എം.എം റഹ്മാന്‍, ടി.കെ ജാഫര്‍, കെ.പി മുഹമ്മദ് സ്മാര്‍ട്ട്, അഷ്‌റഫ് പെര്‍വാഡ്, മുഹമ്മദ് അഷ്‌റഫ് സാഹിബ്, എല്‍.ടി മനാഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it