നിരോധിത വലയുപയോഗിച്ച് മീന്‍ പിടിക്കുകയായിരുന്ന മൂന്ന് കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി
കാഞ്ഞങ്ങാട്: നിരോധിത വല ഉപയോഗിച്ചു മീന്‍ പിടിക്കുകയായിരുന്ന മൂന്നു കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി. ഫിഷറീസ് എ.ഡി ഇന്‍ ചാര്‍ജ്ജ് സുരേന്ദ്രന്, തീരദേശ പൊലീസ് എസ്.ഐ രാജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിങ്ങിനിടെയാണ് സംഭവം. ഇന്നലെ രാത്രി ചിത്താരി കടപ്പുറം ഭാഗത്താണ് മീന്‍ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഏറെ നേരം ചെറുത്തു നിന്നു രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പിന്തുടര്ന്നു പിടികൂടുകയായിരുന്നു. രാത്രി കാലങ്ങളില്‍ ഇതര സംസ്ഥാന ബോട്ടുകള്‍ നിരോധിത വല ഉപയോഗിച്ചു കരയോടു ചേര്‍ന്നു മീന്‍ പിടിക്കുന്നതിനാല്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ദുരിതമുണ്ടാക്കുന്നതായി […]

കാഞ്ഞങ്ങാട്: നിരോധിത വല ഉപയോഗിച്ചു മീന്‍ പിടിക്കുകയായിരുന്ന മൂന്നു കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി. ഫിഷറീസ് എ.ഡി ഇന്‍ ചാര്‍ജ്ജ് സുരേന്ദ്രന്, തീരദേശ പൊലീസ് എസ്.ഐ രാജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിങ്ങിനിടെയാണ് സംഭവം. ഇന്നലെ രാത്രി ചിത്താരി കടപ്പുറം ഭാഗത്താണ് മീന്‍ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഏറെ നേരം ചെറുത്തു നിന്നു രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പിന്തുടര്ന്നു പിടികൂടുകയായിരുന്നു. രാത്രി കാലങ്ങളില്‍ ഇതര സംസ്ഥാന ബോട്ടുകള്‍ നിരോധിത വല ഉപയോഗിച്ചു കരയോടു ചേര്‍ന്നു മീന്‍ പിടിക്കുന്നതിനാല്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ദുരിതമുണ്ടാക്കുന്നതായി പരാതിയുണ്ട്. ഇക്കാര്യം മത്സ്യ തൊഴിലാളികള്‍ നിരന്തരം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതിനാലാണ് പട്രോളിങ്ങ് ശക്തമാക്കിയത്. തീരദേശ പൊലീസിലെ എ.എസ്.ഐ എം.ടി.പി. സെയ്ഫുദ്ദീന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, യതീഷ് കുമാര്‍, രതീഷ്, നിഷാന്ത്, രതീഷ്, പ്രദീപ്, കോസ്റ്റല്‍ വാര്ഡന് വിനോദ്, ദാമോദര്‍, ഫിഷറിസ്ബോട്ട് ജീവനക്കാരായ പി.വി നാരായണന്, പി. മനു, കെ. കണ്ണന്, ധനീഷ്, സതീഷ്, രാഘവന് എന്നിവരും ചേര്‍ന്നാണ് ബോട്ടുകള്‍ പിടികൂടിയത്.