മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരങ്ങളായ രണ്ട് യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരങ്ങളായ രണ്ട് യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപ്രതികള്‍ അറസ്റ്റില്‍. കാവൂരിലെ അസീം, ആഷിക് എന്നിവരെ അക്രമിച്ച കേസിലാണ് മൂന്ന് കൗമാരക്കാര്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. തന്നെ ഒരാള്‍ അപമാനിച്ചതായി ആഷിക് സഹോദരന്‍ അസീമിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ആഷിക്കും അസീമും ഇതേക്കുറിച്ച് ചോദിക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ കൗമാരക്കാരായ മൂന്നുപേര്‍ സോഡാക്കുപ്പിയും ബിയര്‍കുപ്പിയും കല്ലുകളും കൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീമും ആഷിക്കും മംഗളൂരുവിലെ […]

മംഗളൂരു: മംഗളൂരുവിനടുത്ത കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരങ്ങളായ രണ്ട് യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപ്രതികള്‍ അറസ്റ്റില്‍. കാവൂരിലെ അസീം, ആഷിക് എന്നിവരെ അക്രമിച്ച കേസിലാണ് മൂന്ന് കൗമാരക്കാര്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. തന്നെ ഒരാള്‍ അപമാനിച്ചതായി ആഷിക് സഹോദരന്‍ അസീമിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ആഷിക്കും അസീമും ഇതേക്കുറിച്ച് ചോദിക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ കൗമാരക്കാരായ മൂന്നുപേര്‍ സോഡാക്കുപ്പിയും ബിയര്‍കുപ്പിയും കല്ലുകളും കൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീമും ആഷിക്കും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരാതിയില്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതികള്‍ അറസ്റ്റിലാകുകയുമായിരുന്നു.

Related Articles
Next Story
Share it