പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം മംഗളൂരുവിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ നാടുവിട്ടു; പിന്നീട് ചെന്നൈയില്‍ കണ്ടെത്തി

മംഗളൂരു: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം മംഗളൂരുവിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ നാടുവിട്ടു. പിന്നീട് ഇവരെ ചെന്നൈയില്‍ കണ്ടെത്തി. മംഗളൂരുവിലെ കോളേജ് ഹോസ്റ്റലില്‍ നിന്നാണ് ഇവരെ കാണാതായത്. ശനിയാഴ്ച രാവിലെ പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ മാധ്യമങ്ങളെ കാണുകയും വിദ്യാര്‍ഥിനികളെ കണ്ടെത്തിയ വിവരം വെളിപ്പെടുത്തുകയും ചെയ്തു. ചിത്രദുര്‍ഗയില്‍ നിന്നുള്ള വിദ്യാര്‍ഥിനിയെയും ബംഗളൂരുവില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെയുമാണ് സെപ്തംബര്‍ 21 ന് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ഒരു സിസിടിവി ദൃശ്യത്തില്‍ മൂവരും തെരുവിലൂടെ നടക്കുന്നത് കാണാമായിരുന്നു. […]

മംഗളൂരു: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം മംഗളൂരുവിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ നാടുവിട്ടു. പിന്നീട് ഇവരെ ചെന്നൈയില്‍ കണ്ടെത്തി. മംഗളൂരുവിലെ കോളേജ് ഹോസ്റ്റലില്‍ നിന്നാണ് ഇവരെ കാണാതായത്. ശനിയാഴ്ച രാവിലെ പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ മാധ്യമങ്ങളെ കാണുകയും വിദ്യാര്‍ഥിനികളെ കണ്ടെത്തിയ വിവരം വെളിപ്പെടുത്തുകയും ചെയ്തു. ചിത്രദുര്‍ഗയില്‍ നിന്നുള്ള വിദ്യാര്‍ഥിനിയെയും ബംഗളൂരുവില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെയുമാണ് സെപ്തംബര്‍ 21 ന് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ഒരു സിസിടിവി ദൃശ്യത്തില്‍ മൂവരും തെരുവിലൂടെ നടക്കുന്നത് കാണാമായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയിലാണ് ഇവര്‍ ട്രെയിനില്‍ ചെന്നൈ നഗരത്തിലെത്തിയത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മാതാപിതാക്കള്‍ വഴക്കുപറയുമോയെന്ന് ഇവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിടാന്‍ തീരുമാനിച്ചത്. ചെന്നൈയിലെ ബന്ധുവീടുകളില്‍ ഒന്നിലേക്ക് പോകാനായിരുന്നു തീരമാനം. പൊലീസ് വിദ്യാര്‍ഥിനികളെ ചെന്നൈയില്‍ നിന്ന് മംഗളൂരുവിലെത്തിച്ചു.
പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്ലായിരുന്നു. ഇത്രയും ദൂരം അവര്‍ സ്വതന്ത്രമായി മുമ്പ് യാത്ര ചെയ്തിട്ടില്ല. രക്ഷിതാക്കള്‍ നല്‍കിയ പണമാണ് ഇവര്‍ ചെലവിനായി ഉപയോഗിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.

Related Articles
Next Story
Share it