കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഫിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇയാളെ കൂടാതെ സോഫത്ത് ദേവ്‌സര്‍ നിവാസിയായ ഉമര്‍ റാഷിദ് ബേഗ്, വൈ കെ പോറ നിവാസി മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജം എന്നിവരാണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ […]

ശ്രീനഗര്‍: കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഫിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇയാളെ കൂടാതെ സോഫത്ത് ദേവ്‌സര്‍ നിവാസിയായ ഉമര്‍ റാഷിദ് ബേഗ്, വൈ കെ പോറ നിവാസി മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജം എന്നിവരാണ് വെടിയേറ്റ് മരിച്ചത്.

പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ആയുധങ്ങളുമായെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും അപലപിച്ചു. അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബവും വെടിയേറ്റ് മരിച്ചിരുന്നു.

Three from India’s governing BJP party killed in Kashmir attack

Related Articles
Next Story
Share it