സൗദിയില്‍ റോഡിന് കുറുകെ ഓടിയ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മംഗളൂരു സ്വദേശികള്‍ അടക്കം നാലുപേര്‍ മരിച്ചു

മംഗളൂരു: സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ റോഡിന് കുറുകെ ഓടിയ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ മംഗളൂരു സ്വദേശികള്‍ അടക്കം നാലുപേര്‍ മരിച്ചു. മംഗളൂരു ബങ്കരെ സ്വദേശി അഖില്‍, മംഗളൂരു സൂറത്ത്കല്‍ സ്വദേശി ഷിഹാബ്, ഹളേയങ്ങാടിക്കടുത്ത് കാടികെ സ്വദേശി റിസ്വാന്‍, ബംഗ്ലാദേശ് സ്വദേശി നസീര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അല്‍ ഹസ്സയിലെ ഖുറൈസ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. നാല് മാസം മുമ്പാണ് റിസ്വാന്‍ ജോലിക്കായി സൗദിയിലേക്ക് പോയത്. ബദറുദ്ദീന്‍-അലീമ ദമ്പതികളുടെ […]

മംഗളൂരു: സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ റോഡിന് കുറുകെ ഓടിയ ഒട്ടകത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ മംഗളൂരു സ്വദേശികള്‍ അടക്കം നാലുപേര്‍ മരിച്ചു. മംഗളൂരു ബങ്കരെ സ്വദേശി അഖില്‍, മംഗളൂരു സൂറത്ത്കല്‍ സ്വദേശി ഷിഹാബ്, ഹളേയങ്ങാടിക്കടുത്ത് കാടികെ സ്വദേശി റിസ്വാന്‍, ബംഗ്ലാദേശ് സ്വദേശി നസീര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അല്‍ ഹസ്സയിലെ ഖുറൈസ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. നാല് മാസം മുമ്പാണ് റിസ്വാന്‍ ജോലിക്കായി സൗദിയിലേക്ക് പോയത്. ബദറുദ്ദീന്‍-അലീമ ദമ്പതികളുടെ ഏക മകനാണ്. മാതാപിതാക്കളും മൂന്ന് സഹോദരിമാരുമുണ്ട്.
മരിച്ചവരെല്ലാം സൗദി അറേബ്യയിലെ ഒരു കമ്പനിയില്‍ ജീവനക്കാരാണ്. രാത്രി ജോലിക്ക് പോകുകയായിരുന്നു ഇവര്‍. ഒട്ടകം പെട്ടെന്ന് റോഡില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാനായില്ല.
നാല് പേരുടെയും മൃതദേഹം അല്‍ ഹസ്സ ആസ്പത്രിയിലേക്ക് മാറ്റി. മംഗളൂരു സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് റിയാദിലെ മംഗളൂരുവിലെ സംഘടനാ നേതാക്കള്‍.

Related Articles
Next Story
Share it