രണ്ട് കാറുകളില്‍ കടത്തിയ എം.ഡി.എം.എയുമായി തലപ്പാടി സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: രണ്ട് കാറുകളില്‍ കടത്തിയ എം.ഡി.എം.എയുമായി തലപ്പാടി സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി സ്വദേശി നിഷാദ് (31), സൂറത്ത്ക്കല്‍ കൃഷ്ണപുരയിലെ മുഹമ്മദ് നിയാസ് (28), അഡിയാര്‍ കണ്ണൂര്‍ പടീലില്‍ മുഹമ്മദ് റസീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് തോക്കും തിരയും പിടികൂടി. രണ്ട് കാറുകളിലായി ഒരു സംഘം എം.ഡി.എം.എ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ച് പിലിക്കുരുവിന് സമീപം വാഹനം തടയുകയും മൂന്നംഗ സംഘത്തെ പിടുകൂടുകയുമായിരുന്നു. […]

മംഗളൂരു: രണ്ട് കാറുകളില്‍ കടത്തിയ എം.ഡി.എം.എയുമായി തലപ്പാടി സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി സ്വദേശി നിഷാദ് (31), സൂറത്ത്ക്കല്‍ കൃഷ്ണപുരയിലെ മുഹമ്മദ് നിയാസ് (28), അഡിയാര്‍ കണ്ണൂര്‍ പടീലില്‍ മുഹമ്മദ് റസീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് തോക്കും തിരയും പിടികൂടി. രണ്ട് കാറുകളിലായി ഒരു സംഘം എം.ഡി.എം.എ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ച് പിലിക്കുരുവിന് സമീപം വാഹനം തടയുകയും മൂന്നംഗ സംഘത്തെ പിടുകൂടുകയുമായിരുന്നു. ഇവരില്‍ നിന്ന് 180 ഗ്രാം എം.ഡി.എം.എ, രണ്ട് കാറുകള്‍, ഒരു പിസ്റ്റല്‍, വെടിയുണ്ട, നാല് മൊബൈല്‍ ഫോണുകള്‍, 22,050 രൂപ, ഡ്രാഗണ്‍ കത്തി, രണ്ട് ഡിജിറ്റല്‍ തൂക്കുയന്ത്രം എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it