മംഗളൂരുവില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ബൈക്കില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. കാസര്‍കോട് മഞ്ചേശ്വരം ഹൊസബെട്ടുവിലെ മനു എന്ന അണ്ണപ്പസ്വാമി (23), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജുനൈദ് (29), കുളായിയില്‍ താമസിക്കുന്ന മാധവ കൗശല്യ ആകാശ (24) എന്നിവരെയാണ് മംഗളൂരു ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌പെ പൊലീസ് ഇന്‍സ്പെക്ടര്‍ ഗുരുവപ്പകാന്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ മൂന്നുപേരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it