ബംഗളൂരു ചാമരാജ് പേട്ടില്‍ പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചാമരാജ്‌പേട്ടിലെ റോയന്‍ സര്‍ക്കിളിനടുത്ത് പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്ഫോടനം നടന്നു. സ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. 10 ഇരുചക്രവാഹനങ്ങളും ഒരു ട്രക്കും സ്ഫോടനത്തില്‍ തകര്‍ന്നു. മുരളീധര്‍, അസ്ലം, ഫയാസ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചോ ഗ്യാസ് ചോര്‍ന്നോ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചോ അല്ല സ്ഫോടനമെന്നതിനാല്‍ ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് സൗത്ത് ബംഗളൂരു ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു. പടക്കങ്ങള്‍ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്നതിനെക്കുറിച്ചും എവിടെ നിന്നാണ് […]

ബംഗളൂരു: ബംഗളൂരു ചാമരാജ്‌പേട്ടിലെ റോയന്‍ സര്‍ക്കിളിനടുത്ത് പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്ഫോടനം നടന്നു. സ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. 10 ഇരുചക്രവാഹനങ്ങളും ഒരു ട്രക്കും സ്ഫോടനത്തില്‍ തകര്‍ന്നു. മുരളീധര്‍, അസ്ലം, ഫയാസ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചോ ഗ്യാസ് ചോര്‍ന്നോ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചോ അല്ല സ്ഫോടനമെന്നതിനാല്‍ ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് സൗത്ത് ബംഗളൂരു ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു. പടക്കങ്ങള്‍ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്നതിനെക്കുറിച്ചും എവിടെ നിന്നാണ് കൊണ്ടുവന്നതെന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഹരീഷ് പാണ്ഡെ വ്യക്തമാക്കി. രണ്ടുപേര്‍ ഗോഡൗണിനകത്തും ഒരാള്‍ ഗോഡൗണിന് പുറത്തുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചിതറിയ നിലയിലായിരുന്നു. ഗോഡൗണിലെ സ്‌ഫോടനത്തെ തുടര്‍ന്ന് 100 മീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. സ്ഫോടനം നടന്ന ഗോഡൗണിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും ട്രക്കും പൂര്‍ണമായും തകരുകയായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായിരുന്ന തീപിടുത്തത്തില്‍ അമ്മയും മകളും വെന്തുമരിക്കുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it