മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ആള്‍ ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
തൃശൂര്‍: മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ആള്‍ ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ചേറൂര്‍ സ്വദേശി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) പുലര്‍ച്ചെ ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്ന് ഉണ്ണികൃഷ്ണന്‍ സ്റ്റേഷനിലെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയുമായി വീട്ടിലെത്തിയ പൊലീസ് സുലിയെ കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു […]

തൃശൂര്‍: മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ആള്‍ ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ചേറൂര്‍ സ്വദേശി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) പുലര്‍ച്ചെ ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്ന് ഉണ്ണികൃഷ്ണന്‍ സ്റ്റേഷനിലെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയുമായി വീട്ടിലെത്തിയ പൊലീസ് സുലിയെ കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തിയ ശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്. ചെറിയ അനക്കം കണ്ടതോടെ സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
ഒരു കോടിയോളം രൂപ ഇയാള്‍ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയല്‍പക്കക്കാരുമായി വലിയ ബന്ധമില്ലായിരുന്നു.