മംഗളൂരുവിലെ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ക്ക് നേരെ സദാചാരഗുണ്ടാ അക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ദമ്പതികളുടെ പരാതിയില്‍ കേസെടുത്ത മംഗളൂരു പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശി സന്ദേശ് (28), പ്രശാന്ത് (31), റോണിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ഹമ്പന്‍ കട്ടയിലെ ഹോട്ടലിലാണ് സംഭവം. മലയാളി ദമ്പതികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവിടെയെത്തിയ മൂന്നംഗസംഘം അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഇതോടെ ദമ്പതികള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറി. […]

മംഗളൂരു: മംഗളൂരുവിലെ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ദമ്പതികളുടെ പരാതിയില്‍ കേസെടുത്ത മംഗളൂരു പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശി സന്ദേശ് (28), പ്രശാന്ത് (31), റോണിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ഹമ്പന്‍ കട്ടയിലെ ഹോട്ടലിലാണ് സംഭവം. മലയാളി ദമ്പതികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവിടെയെത്തിയ മൂന്നംഗസംഘം അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഇതോടെ ദമ്പതികള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറി. സന്ദേശ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ശകാരിച്ചു. സംഭവം കണ്ടുനിന്നവര്‍ ഇടപെട്ടതോടെ സംഘം തിരിച്ചുപോയി. ഓട്ടോ ഡ്രൈവറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു.

Related Articles
Next Story
Share it