അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസില്‍ യൂത്ത് ലീഗ് നേതാവടക്കം മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, അറസ്റ്റിലായ മുഖ്യപ്രതിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് ലീഗ് നേതാവുള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദ്, എം.എസ്.എഫ് നേതാവ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി ഇര്‍ഷാദിനൊപ്പം ഹസനും ആഷിറും കൃത്യത്തില്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ പരിക്കേറ്റിരുന്ന ഇര്‍ഷാദ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം […]

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് ലീഗ് നേതാവുള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദ്, എം.എസ്.എഫ് നേതാവ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി ഇര്‍ഷാദിനൊപ്പം ഹസനും ആഷിറും കൃത്യത്തില്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ പരിക്കേറ്റിരുന്ന ഇര്‍ഷാദ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇര്‍ഷാദിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഹസനെയും ആഷിറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടോടെ ഇര്‍ഷാദിന്റെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തി. എന്നാല്‍ ഛര്‍ദ്ദി അനുഭവപ്പെട്ട ഇര്‍ഷാദിനെ ചികിത്സക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാത്രി വൈകിയാണ് മറ്റ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതിനിടെ കേസിന്റെ തുടര്‍ അന്വേഷണം സംസ്ഥാനസര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടു. കൊലപാതകം ആസൂത്രിതമാണെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമുള്ള ആരോപണം ഉയര്‍ന്നതോടെയാണ് സമഗ്രമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയുള്‍പ്പടെയുള്ള തൊണ്ടി മുതലുകള്‍ കണ്ടെത്തേണ്ടതുണ്ട്. ശാരീരിക അസ്വാസ്ഥ്യം കാരണം ചികിത്സയിലുള്ള ഇര്‍ഷാദ് സുഖം പ്രാപിച്ചാല്‍ മാത്രമേ ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനാകൂ. ഇര്‍ഷാദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഔഫ് അബ്ദുള്‍ റഹ്‌മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. ആകെ കൃത്യത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കാളികളായതെന്നും നേരത്തെ കസ്റ്റഡിയിലെടുത്ത ഇസ്ഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറഞ്ഞു.
ഹൃദയ ധമനിക്കേറ്റ കുത്താണ് ഔഫിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നതും മരണകാരണമാകുകയായിരുന്നു.

Related Articles
Next Story
Share it