യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരു പ്രതിയെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍സമദാനി(28)യെയാണ് കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍റസാഖ്, സിവില്‍ ഓഫീസര്‍ കെ. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ ഉളിയത്തടുക്ക ബിലാല്‍ നഗറിലെ ഹബീബ് (36), മുഹമ്മദ് മുസ്തഫ ബംബ്രാണ (32) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിദ്യാനഗറിലെ സുബൈറിനെ 20ന് ഉച്ചയ്ക്ക് വിദ്യാനഗറില്‍ വെച്ച് […]

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരു പ്രതിയെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍സമദാനി(28)യെയാണ് കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍റസാഖ്, സിവില്‍ ഓഫീസര്‍ കെ. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് പിടികൂടിയത്.
കേസിലെ മറ്റു പ്രതികളായ ഉളിയത്തടുക്ക ബിലാല്‍ നഗറിലെ ഹബീബ് (36), മുഹമ്മദ് മുസ്തഫ ബംബ്രാണ (32) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിദ്യാനഗറിലെ സുബൈറിനെ 20ന് ഉച്ചയ്ക്ക് വിദ്യാനഗറില്‍ വെച്ച് കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി സിറ്റിസണ്‍ നഗറില്‍ വെച്ചും പിന്നീട് കുമ്പള കിദൂരില്‍ വെച്ചും മര്‍ദ്ദിക്കുകയും കുമ്പളയില്‍ ഇറക്കിവിട്ടുവെന്നുമാണ് പരാതി. കാര്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.

Related Articles
Next Story
Share it