സൂറത്കല്‍ ജലീല്‍ വധക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍; സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയില്‍

മംഗളൂരു: സൂറത്ത്കലിലെ ഫാന്‍സികടയുടമ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.ജലീലിനെ തന്റെ ഫാന്‍സി സ്റ്റോര്‍ പരിസരത്ത് വെച്ച് രണ്ട് പേര്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രണ്ട് അക്രമികളെയും കുത്തേറ്റ ശേഷം രക്ഷപ്പെടാന്‍ സഹായിച്ച ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളായ രണ്ട് പേരും സൂറത്ത്കല്ലിലെ ഗുണ്ടാസംഘത്തില്‍പെട്ടവരാണ്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊലപാതകത്തില്‍ നേരിട്ടും […]

മംഗളൂരു: സൂറത്ത്കലിലെ ഫാന്‍സികടയുടമ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.
ജലീലിനെ തന്റെ ഫാന്‍സി സ്റ്റോര്‍ പരിസരത്ത് വെച്ച് രണ്ട് പേര്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രണ്ട് അക്രമികളെയും കുത്തേറ്റ ശേഷം രക്ഷപ്പെടാന്‍ സഹായിച്ച ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളായ രണ്ട് പേരും സൂറത്ത്കല്ലിലെ ഗുണ്ടാസംഘത്തില്‍പെട്ടവരാണ്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും ഉള്‍പ്പെട്ടവരുടെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ 2021ലെ കൊലപാതകക്കേസിലും ഉള്‍പ്പെട്ടവരാണ്. അന്വേഷണത്തിനിടെ ഒരു സ്ത്രീയടക്കം 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത്. തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Related Articles
Next Story
Share it