കാസര്‍കോട് നഗരത്തില്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട മൂന്നംഗസംഘം അറസ്റ്റില്‍; നിരവധി കവര്‍ച്ചകളുമായി ബന്ധമുണ്ടെന്ന് സംശയം, തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ മോഷണത്തിന് പദ്ധതിയിട്ട മൂന്നുപേരെ കാസര്‍കോട് എസ്.ഐമാരായ ഷാജു, ഷെയ്ക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തളങ്കരയിലെ ആരിഫ്, മുട്ടത്തൊടി പടിഞ്ഞാര്‍മൂലയിലെ മുഹമ്മദ് അര്‍ഷാദ്, എരമത്തെ പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നഗരത്തില്‍ മോഷണം നടത്താന്‍ എത്തിയതാണെന്ന് പൊലീസില്‍ പറഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. സംഘം […]

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ മോഷണത്തിന് പദ്ധതിയിട്ട മൂന്നുപേരെ കാസര്‍കോട് എസ്.ഐമാരായ ഷാജു, ഷെയ്ക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തളങ്കരയിലെ ആരിഫ്, മുട്ടത്തൊടി പടിഞ്ഞാര്‍മൂലയിലെ മുഹമ്മദ് അര്‍ഷാദ്, എരമത്തെ പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നഗരത്തില്‍ മോഷണം നടത്താന്‍ എത്തിയതാണെന്ന് പൊലീസില്‍ പറഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. സംഘം നിരവധി കവര്‍ച്ചകള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം നടത്തിവരുന്നതായും പൊലീസും പറഞ്ഞു. അതേസമയം ഏതാനും ദിവസം മുമ്പ് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ മൂന്ന് കടകളിലും പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ക്ലീനിക്കിലും നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാനായിട്ടില്ല. ഇതുസംബന്ധിച്ചും അന്വേഷണം നടന്നുവരുന്നു.