മംഗളൂരു കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന; മടിക്കേരി സ്വദേശികളായ മൂന്നംഗസംഘം അറസ്റ്റില്‍
മംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ച് എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനിടെ മടിക്കേരി സ്വദേശികളായ മൂന്നംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് ജില്ലയിലെ മടിക്കേരി താലൂക്കില്‍പെട്ട കൊയ്‌നൂര്‍ സ്വദേശി പ്രമോദ് (30), മടിക്കേരി താലൂക്ക് കോണ്‍വെന്റ് ജംഗ്ഷന് സമീപമുള്ള ശക്തി പ്രസാദ് റസിഡന്‍സിയില്‍ മുഹമ്മദ് റഷീദ് (41), മടിക്കേരിയിലെ ദര്‍ശന്‍ (24) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫല്‍നീര്‍ ബ്ലൂ സ്റ്റാര്‍ ലോഡ്ജിന് സമീപം മൂന്നംഗസംഘം എം.ഡി.എം.എ വില്‍പ്പന […]

മംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ച് എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനിടെ മടിക്കേരി സ്വദേശികളായ മൂന്നംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് ജില്ലയിലെ മടിക്കേരി താലൂക്കില്‍പെട്ട കൊയ്‌നൂര്‍ സ്വദേശി പ്രമോദ് (30), മടിക്കേരി താലൂക്ക് കോണ്‍വെന്റ് ജംഗ്ഷന് സമീപമുള്ള ശക്തി പ്രസാദ് റസിഡന്‍സിയില്‍ മുഹമ്മദ് റഷീദ് (41), മടിക്കേരിയിലെ ദര്‍ശന്‍ (24) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫല്‍നീര്‍ ബ്ലൂ സ്റ്റാര്‍ ലോഡ്ജിന് സമീപം മൂന്നംഗസംഘം എം.ഡി.എം.എ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.സി.ബി പൊലീസ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് 75,000 രൂപ വിലവരുന്ന 15 ഗ്രാം നിരോധിത മയക്കുമരുന്ന് എം.ഡി.എം.എയും ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയില്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. പ്രമോദിനെതിരെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ പൊലീസ് സ്റ്റേഷനില്‍ കൊലപാതകക്കേസും മംഗളൂരു നഗരത്തിലെ ബാര്‍കെ പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമക്കേസും മടിക്കേരി സിറ്റി പൊലീസ് സ്റ്റേഷനില്‍ പിടിച്ചുപറി, കവര്‍ച്ച തുടങ്ങിയ കേസുകളും അടക്കം നിരവധി കേസുകളുണ്ട്.
പ്രതികളിലൊരാളായ മുഹമ്മദ് റഷീദിനെതിരെ മടിക്കേരി ജില്ലയിലെ ഭാഗമണ്ഡല പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചാ കേസും മടിക്കേരി സിറ്റി പൊലീസ് സ്റ്റേഷനില്‍ കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ കേസുകളും നിലവിലുണ്ട്. ദര്‍ശനെതിരെ മടിക്കേരി സിറ്റി പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസുണ്ട്.